മനാമ: ദൈവത്തിന്റെ പ്രതിനിധിയായ മനുഷ്യൻ ഭൂമിയിൽ ഉത്തരവാദിത്ത ബോധത്തോടെ ജീവിക്കേണ്ടവനാണ് എന്ന ബോധ്യമാണ് റമദാൻ പകർന്നു നൽകുന്നതെന്നും അത് ദൈവത്തിലേക്കുള്ള പ്രചോദനവും പ്രതീക്ഷയുമാണെന്നും പ്രമുഖ പണ്ഡിതനും വാഗ്മിയുമായ താജുദ്ദീൻ മദീനി വ്യക്തമാക്കി.റമദാനിൽ മാനസികമായും ശാരീരികമായും വൈജ്ഞാനികമായും തയാറെടുപ്പുകൾ നടത്താൻ നമുക്കാവണം. ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മനാമ യൂനിറ്റ് കെ.സി.ടി ഹാളിൽ നടത്തിയ അഹ്ലൻ റമദാൻ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഫ്രൻഡ്സ് എക്സിക്യൂട്ടിവ് അംഗം പി.പി. ജാസിർ അധ്യക്ഷത വഹിച്ച പരിപാടിയിൽ യൂനിറ്റ് പ്രസിഡന്റ് എം.എം. സുനീർ സ്വാഗതവും സെക്രട്ടറി അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.