എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ബ​ഹ്റൈ​ൻ-​ക​ണ്ണൂ​ർ സ​ർ​വി​സ് ഇ​നി ബോ​യി​ങ് 737ൽ

​മ​നാ​മ: എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്റെ ബ​ഹ്റൈ​നി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കു​ള്ള സ​ർ​വി​സി​ന് ഇ​നി ഉ​പ​യോ​ഗി​ക്കു​ക ബോ​യി​ങ് 737 വി​മാ​നം. 168 എ​ക്ക​ണോ​മി ക്ലാ​സ് യാ​ത്ര​ക്കാ​ർ​ക്കും എ​ട്ട് പ്രീ​മി​യം എ​ക്ക​ണോ​മി യാ​ത്ര​ക്കാ​ർ​ക്കും യാ​ത്ര ചെ​യ്യാം.

പ്രീ​മി​യം എ​ക്ക​ണോ​മി ടി​ക്ക​റ്റാ​ണെ​ങ്കി​ൽ 40 കി​ലോ വ​രെ ല​ഗേ​ജ് കൊ​ണ്ടു​പോ​കാം. ബു​ക്ക് ചെ​യ്യു​ന്ന സ​മ​യ​ത്ത് പ്രീ​മി​യം എ​ക്ക​ണോ​മി ​തി​ര​ഞ്ഞെ​ടു​ത്താ​ൽ ഭ​ക്ഷ​ണ​മ​ട​ക്കം ബി​സി​ന​സ് ക്ലാ​സി​ന് ല​ഭി​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ൾ ല​ഭി​ക്കും.

എ​ക്ക​ണോ​മി ടി​ക്ക​റ്റെ​ടു​ത്ത​വ​ർ​ക്ക് എ​യ​ർ​പോ​ർ​ട്ടി​ൽ വ​ന്ന​തി​നു​ശേ​ഷം ടി​ക്ക​റ്റ് അ​പ്ഗ്രേ​ഡ് ചെ​യ്യാ​നും സാ​ധി​ക്കും. ക​ണ്ണൂ​രി​നു പു​റ​മെ ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള സ​ർ​വി​സി​നു മാ​ത്ര​മെ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ബോ​യി​ങ് 737 വി​മാ​നം ഉ​പ​യോ​ഗി​ക്കു​ന്നു​ള്ളൂ.

Tags:    
News Summary - Air India Express Bahrain-Kannur service now on Boeing 737

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.