മനാമ: ബഹ്റൈനിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് സർവിസ് വൈകിയതിനെ തുടർന്ന് യാത്രക്കാർ വലഞ്ഞു. ഞായറാഴ്ച രാത്രി 9.42ന് പുറപ്പെടേണ്ടിയിരുന്ന വിമാനം തിങ്കളാഴ്ച പുലർച്ചെ 5.40നാണ് പുറപ്പെട്ടത്. തിരുവനന്തപുരത്തുനിന്നും എത്തേണ്ട വിമാനം വൈകിയതാണ് കാരണം. സാങ്കേതികത്തകരാറിനെ തുടർന്നാണ് തിരുവനന്തപുരത്തുനിന്നുമുള്ള സർവിസ് വൈകിയത്. ഞായറാഴ്ച രാത്രി 8.30ന് എത്തേണ്ടതായിരുന്നു വിമാനം.
തിരുവനന്തപുരത്തുനിന്നും വിമാനം പുറപ്പെടാതിരുന്നതിനാൽ ബഹ്റൈനിൽ നേരത്തെ എത്തിയ യാത്രക്കാർക്ക് ബോർഡിങ് പാസ് നൽകിയില്ല. വിമാനം വൈകുമെന്ന് ഇ-മെയിൽ വഴിയും ഫോൺ വഴിയും യാത്രക്കാർക്ക് അറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇതറിയാതെ നിരവധി യാത്രക്കാർ നേരത്തെതന്നെ വിമാനത്താവളത്തിലെത്തിയിരുന്നു. വീൽചെയറിലുള്ള രോഗികളും കുട്ടികളടക്കമുള്ള കുടുംബങ്ങളും നേരത്തെയെത്തിയവരിലുണ്ടായിരുന്നു. ഇവർക്കെല്ലാം പുലർച്ചെ വരെ കാത്തിരിക്കേണ്ടിവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.