മനാമ: അന്താരാഷ്ട്ര എയര്‍ഷോ 2018 ന്‍െറ ഭാഗമായി ഏവിയേഷന്‍ രംഗത്ത് നാല് കരാറുകളില്‍ ഗതാഗത മന്ത്രാലയം ഒപ്പുവെച്ചു. ചടങ്ങില്‍ ബഹ്റൈനെ പ്രതിനിധീകരിച്ച് ഗതാഗത-ടെലികോം മന്ത്രി കമാല്‍ ബിന്‍ അഹ്മദ് മുഹമ്മദും യു.എ.ഇ യെ പ്രതിനിധീകരിച്ച് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഡയറക്ടര്‍ സൈഫ് ബിന്‍ മുഹമ്മദ് അസ്സുവൈദി എന്നിവര്‍ കരാറുകളില്‍ ഒപ്പുവെച്ചു. ബ്രൂണൈയുമായുള്ള സഹകരണക്കരാറില്‍ ഗതാഗത മന്ത്രി അബ്ദുല്‍ മുത്തലിബ് ബീഹന്‍ യൂസുഫ്, ബ്രസീലുമായുള്ള കരാറില്‍ കുവൈത്തിലെ ബ്രസീല്‍ അംബാസഡര്‍ നൂര്‍ട്ടന്‍ ഡി അന്‍ഡ്രിയ എന്നിവരും ഒപ്പുവെച്ചു. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ എക്സിബിഷനായി ബഹ്റൈന്‍ എയര്‍ഷോ മാറിയതായി വിവിധ നേതാക്കള്‍ വ്യക്തമാക്കി. ബഹ്റൈനും വിവിധ രാഷ്ട്രങ്ങളുമായി ഏവിയേഷന്‍ മേഖലയില്‍ ശക്തമായ സഹകരണമാണുള്ളത്. അത് വ്യാപിപ്പിക്കാന്‍ ഇത്തരം എക്സിബിഷനുകള്‍ വഴി സാധ്യമാകുമെന്ന് മന്ത്രി ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു. യു.എ.ഇ, ബ്രൂണൈ, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ ഏവിഷേയന്‍ രംഗത്ത് ബഹ്റൈന്‍ കൈവരിച്ച വളര്‍ച്ചയെ പ്രത്യേകം പ്രകീര്‍ത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.