മനാമ: മികച്ച ഗുണനിലവാരത്തിന് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് തുടർച്ചയായ രണ്ടാം വർഷവും പഞ്ചനക്ഷത്ര പദവി. അന്താരാഷ്ട്ര എയർ ട്രാൻസ്പോർട്ട് റേറ്റിങ് സംഘടനയായ സ്കൈട്രാക്സാണ് ബഹ്റൈൻ വിമാനത്താവളത്തിന് ഈ ബഹുമതി നൽകിയത്. കഴിഞ്ഞ നവംബറിലാണ് സ്കൈട്രാക്സ് ഓഡിറ്റ് ടീം വിമാനത്താവളത്തിലെ സേവന മികവുകൾ പരിശോധിച്ചത്. ഒരു വിമാനത്താവളത്തിന് സ്കൈട്രാക്സ് നൽകുന്ന ഉയർന്ന ഗുണനിലവാര പദവിയാണ് പഞ്ചനക്ഷത്ര പദവി.
മികച്ച യാത്രാനുഭവം നൽകാൻ അന്താരാഷ്ട്ര നിലവാരത്തിലുള്ള മാനദണ്ഡങ്ങൾ പിന്തുടരുന്നതിന് വിമാനത്താവളം പ്രതിജ്ഞാബദ്ധമാണെന്നതിന്റെ തെളിവാണ് തുടർച്ചയായ രണ്ടാം വർഷവും ലഭിച്ച അംഗീകാരമെന്ന് ബഹ്റൈൻ എയർപോർട്ട് കമ്പനി ചെയർമാൻ സായിദ് ബിൻ റാഷിദ് അൽ സയാനി പറഞ്ഞു. മികച്ച പ്രഫഷനലിസം പുലർത്തുന്ന മുഴുവൻ ടീമിനെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.