മനാമ: അൽ ഫുർഖാൻ സെന്റർ ഇഫ്താർ സംഗമം നടത്തി. മുഹറഖ് അൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
അൽ ഫുർഖാൻ സെന്റർ അഡ്മിനിസ്ട്രേറ്റർ ഷൈഖ് മുദഫ്ഫർ, ഇബിനുൽ ഹൈതം സ്കൂൾ ചെയർമാൻ ഷക്കീൽ അഹ്മദ് ആസ്മി, കെ.എം.സി.സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, ഒ.ഐ.സി.സി നാഷനൽ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, പ്രതിനിധി ബിനു കുന്നന്താനം, ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് ഹംസ മേപ്പാടി, ജനറൽ സെക്രട്ടറി നൂറുദ്ദീൻ ഷാഫി, മന്നായി സെന്റർ പ്രസിഡന്റ് ഹംസ അബൂബക്കർ, ജനറൽ സെക്രട്ടറി രിസാലുദ്ദീൻ, സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി അബ്ദുൽ വാഹിദ്, അബ്ദുൽ മജീദ് തെരുവത്ത്, സാമൂഹിക പ്രവർത്തകൻ എൻജിനീയർ ഷരീഫ് പിലാക്കൽ, ചെമ്പൻ ജലാൽ, മുഹമ്മദ് അലി, യാക്കൂബ് ഈസ, കെ.എം.സി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ഇസ്ഹാഖ് വില്യാപ്പള്ളി, ഫൈസൽ കണ്ടിത്തായ തുടങ്ങിയവർ സംബന്ധിച്ചു. അൽ ഫുർഖാൻ സെന്റർ പ്രസിഡന്റ് സൈഫുല്ല ഖാസിം അതിഥികളെ പരിചയപ്പെടുത്തി.
അൽ ഫുർഖാൻ സെന്റർ പ്രബോധകൻ നിയാസ് സ്വലാഹി റമദാൻ സന്ദേശം നൽകി.
ജനറൽ സെക്രട്ടറി സുഹൈൽ മേലടി, വൈസ് പ്രസിഡന്റുമാരായ മൂസ സുല്ലമി, ഷറഫുദ്ദീൻ അരൂർ, മുജീബ് റഹ്മാൻ എടച്ചേരി, സെക്രട്ടറിമാരായ അബ്ദുസ്സലാം ബേപ്പൂർ, മനാഫ് കബീർ, ഇല്യാസ് കക്കയം, അനൂപ് തിരൂർ, മുബാരക് വി.കെ എന്നിവരും ആശിഖ് പി.എൻ.പി, അബ്ദുല്ല പുതിയങ്ങാടി, മായൻ, ഇഖ്ബാൽ കാഞ്ഞങ്ങാട്, യൂസുഫ് കെ.പി, സമീൽ കെ.പി, അനൂപ് തിരൂർ, ആരിഫ് അഹ്മദ്, ഹിഷാം കെ. ഹമദ്, നസീഫ് ടി.പി, നവാസ് ഒ.പി, റഹീസ് മുള്ളങ്കോത്ത്, നവാഫ് ടി.പി, ഇസ്മായിൽ പാലൊളി, മുഹമ്മദ് ശാനിദ്, സഹീദ് പുതിയങ്ങാടി, ഖമറുനിസ അബ്ദുൽ മജീദ്, സമീറ അനൂപ്, സീനത്ത് സൈഫുല്ല, നസീമ സുഹൈൽ, സജ്ല മുബാറക്, ശക്കീല ഫാറൂഖ്, സബീല യൂസുഫ്, നാശിത നസീഫ്, ആമിന നവാഫ് എന്നിവരും പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.