ബഹ്റൈൻ പ്രധാനമന്ത്രിയുടെ ഇടപെടൽ: വിനോദ് കുമാറുമായി അധികൃതർ കൂടികാഴ്ച നടത്തി

മനാമ: നിയമ പ്രശ്നങ്ങളെ തുടർന്നുള്ള യാത്രാ നിരോധനവും കഴിഞ്ഞ ആറുമാസത്തോളമായി പട്ടിണിയും ശാരീരിക പ്രശ്നങ്ങളുമായി അലഞ്ഞു നടന്ന ആലപ്പുഴ കലവൂർ സ്വദേശി വിനോദ് കുമാറി(65)ന് ബഹ്റൈൻ പ്രധാനമന്ത്രിയുടെ കാരുണ്യഹസ്തം തുണയാകുന്നു. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ ഉത്തരവ് അനുസരിച്ച് ഇന്നലെ വിനോദ് കുമാറിനെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അധികൃതർ ക്ഷണിച്ചു വരുത്തി വിശദമായ വിവരങ്ങൾ ചോദിച്ചറിഞ്ഞു.

വിനോദ് കുമാറി​​െൻറ കഷ്ടപ്പാടുകൾ സാമൂഹിക മാധ്യങ്ങളിലൂടെ സമൂഹത്തി​​െൻറ ശ്രദ്ധയിൽ എത്തിച്ച തിരുവനന്തപുരം സ്വദേശി ഷിജു വേണുഗോപാൽ, െഎ.സി.ആർ.എഫ് അംഗം സുധീർ തിരുന്നല്ലത്ത്, സാമൂഹിക പ്രവർത്തകൻ സിയാദ് ഏഴംകുളം, ഇന്ത്യൻ എംബസി അധികൃതർ എന്നിവർ ചർച്ചയിൽ പെങ്കടുത്തു. യാത്ര നിരോധനത്തിന് കാരണമായ കേസി​​െൻറ പ്രശ്നങ്ങൾ പരിഹരിക്കാനും എത്രയും വേഗം നാട്ടിൽ എത്തിക്കാനും ബഹ്റൈൻ സർക്കാർ നടപടി എടുക്കുമെന്ന് അധികൃതർ ഉറപ്പുനൽകി.

കഴിഞ്ഞ 27 വർഷമായി ബഹ്റൈൻ പ്രവാസിയായ വിനോദ് കുമാർ സ്പോൺസറിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ കേസ് സാേങ്കതിക പ്രശ്നങ്ങളെ തുടർന്ന് തള്ളിപ്പോയിരുന്നു. ഫോൺ പ്രതിമാസ തവണ വ്യവസ്ഥയിൽ വാങ്ങിയതി​​െൻറ ഗഡുക്കൾ തിരിച്ചടക്കാൻ വൈകിയപ്പോഴാണ് യാത്രാ നിരോധനം വന്നത്.

ഇതിനെ തുടർന്ന് ജോലിയോ വരുമാനമോ ഇല്ലാതെ വിവിധ അസുഖങ്ങളും പട്ടിണിയുമായി അലഞ്ഞു തിരിഞ്ഞ് നടന്ന ഇദ്ദേഹത്തെ യാദൃശ്ചികമായി ബസ്സ്റ്റോപ്പിൽ കണ്ടെത്തിയ ഷിജു േവണുഗോപാൽ വേണ്ട സഹായങ്ങൾ നൽകുകയും ദുരിതാവസ്ഥ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തു. ഇത് വാർത്തയായതോടെയാണ് ബഹ്റൈൻ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടതും ഇദ്ദേഹത്തിന് ആവശ്യമായ സഹായം നൽകാൻ ഉത്തരവിട്ടതും.

Tags:    
News Summary - Alappuzha Native Vinod Kumar -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.