മനാമ: ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഇന്റർനാഷനലിന് അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ എ.എം ബെസ്റ്റിന്റെ റേറ്റിങ്. എൽ.ഐ.സി ഇന്റർനാഷനലിന് ‘ബി’ (ഫെയർ) ഫിനാൽഷ്യ്യ സ്ട്രെങ്ത് റേറ്റിങ്ങും ‘ബിബി’ (ഫെയർ) ദീർഘകാല ഇഷ്യൂവർ ക്രെഡിറ്റ് റേറ്റിങ്ങും ലഭിച്ചു. സ്ഥിരമായ പ്രകടനത്തിന്റെ അംഗീകാരമാണ് ഈ റേറ്റിങ്ങുകൾ. എൽ.ഐ.സി ഇന്റർനാഷനലിന്റെ ബാലൻസ് ഷീറ്റ് എപ്പോഴും മികച്ച നിലവാരമാണ് കാണിച്ചിട്ടുള്ളത്.
സാമ്പത്തിക വിപണികളോടുള്ള ഉയർന്ന തലത്തിലുള്ള സംവേദനക്ഷമത പുലർത്താറുണ്ട്. മാതൃകമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ നിന്നുള്ള മൂലധന പ്രവാഹസാധ്യതയും മികച്ച എ.എം ബെസ്റ്റ് റേറ്റിങ്ങിന് സഹായകരമായി.ഇൻഷുറൻസ് മേഖലയിൽ എൽ.ഐ.സിക്ക് വർഷങ്ങളുടെ അനുഭവവും പരിചയവുമുണ്ട്.
ലൈഫ് ഇൻഷുറൻസ് രംഗത്തെ വിശ്വസ്ത ബ്രാൻഡെന്ന നിലക്ക് മേഖലയിൽ വലിയ വിപണി പങ്കാളിത്തം എൽ.ഐ.സിക്കുണ്ട്. ഇന്ത്യൻ പ്രവാസിസമൂഹത്തിനിടയിൽ ശക്തമായ വിശ്വാസം ആർജിച്ചിട്ടുള്ള കമ്പനിയുടെ ഉൽപന്നങ്ങൾ ഇന്ത്യൻ സാമ്പത്തികശീലങ്ങളുടെ ഭാഗമായ മൂല്യങ്ങൾ പൂർണമായി പാലിച്ചാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
പരിരക്ഷ, മാരകരോഗങ്ങളുടെ ചികിത്സ, സേവിങ്സ്, കുട്ടികളുടെ വിദ്യാഭ്യാസം, വിരമിക്കൽ, വിപണിബന്ധിത നിക്ഷേപപദ്ധതികൾ എന്നിങ്ങനെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലെയും ആവശ്യങ്ങൾ തിരിച്ചറിഞ്ഞുള്ള പദ്ധതികളാണ് എൽ.ഐ.സിയുടേത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.