മനാമ: ഉമ്മുൽ ഹസ്സം മജ്മഉത്തഅ്ലീമിൽ ഖുർആൻ മദ്റസ സ്റ്റുഡന്റ് കൗൺസിൽ വിദ്യാർഥികൾ ലഹരിവിരുദ്ധ എക്സിബിഷൻ സംഘടിപ്പിച്ചു. പ്രദർശനത്തിൽ പോസ്റ്ററുകൾ, കലാസൃഷ്ടികൾ, മയക്കുമരുന്നിന്റെ ഉപയോഗം എങ്ങനെ മനുഷ്യരുടെ ജീവിതത്തെ ബാധിക്കുന്നുവെന്നുള്ള സന്ദേശങ്ങൾ അടങ്ങിയ പ്രവർത്തനങ്ങൾ എന്നിവയുണ്ടായിരുന്നു.
ഐ.സി.എഫ് മീലാദ് കാമ്പയിന്റെ ഭാഗമായി മദ്റസ വിദ്യാർഥികളുടെ മീലാദ് ഫെസ്റ്റ് പരിപാടിയിലാണ് എക്സിബിഷൻ. കുട്ടികൾ ഒരുക്കിയ ഈ പ്രദർശനം അവരുടെ സർഗവാസനയും കരവിരുതും അവരുടെ കഴിവുകൾ വികസിപ്പിക്കാനും സഹായകമായെന്ന് ഐ.സി.എഫ് നാഷനൽ ജനറൽ സെക്രട്ടറി എം.സി അബ്ദുൽ കരീം ഹാജി ആശംസ പ്രസംഗത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.