ദോഹ: ക്വാർട്ടർ ഫൈനലിലെത്തിയ ഫിഫ അറബ് കപ്പ് പോരാട്ടത്തിെൻറ ആവേശത്തിനൊപ്പം പ്രവചന മത്സരവുമായി ഗൾഫ് മാധ്യമവും. ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ മത്സരങ്ങളിലെ വിജയികളെ ഗൾഫ് മാധ്യമം വായനക്കാർക്ക് പ്രവചിക്കാം. ഒപ്പം, അറബ് കപ്പ് ജേതാക്കളെ പ്രവചിക്കാനും അവസരം. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ കാത്തിരിക്കുന്നത്.
ക്വാർട്ടർ ഫൈനലിലെ ആദ്യ ദിനമായ വെള്ളിയാഴ്ചയിലെ മത്സരഫലങ്ങൾ കിക്കോഫ് വിസിലിന് മുമ്പായി പ്രവചിക്കണം. 'ഗൾഫ് മാധ്യമം ഖത്തർ' ഫേസ്ബുക്ക് പേജ് വഴിയാണ് നിങ്ങളുടെ വിജയി ആരെന്ന് രേഖപ്പെടുത്തേണ്ടത്. ശരിയുത്തരത്തിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.