മനാമ: അറബ് പാർലമെന്റ് അവാർഡ് ബഹ്റൈൻ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫക്ക് ലഭിച്ചു. അറബ് മേഖലയിൽ ബൃഹത്തായ വളർച്ചക്കുള്ള അദ്ദേഹത്തിന്റെ പങ്കിനെ ആദരിച്ചാണ് അവാർഡ് നൽകിയത്.
വികസനത്തിൽ പൊതുജനങ്ങളെ പ്രത്യേകം പരിഗണിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതിയെന്നും അതിനാലാണ് പാർലമെന്റിന് പുറത്തുള്ള ഒരാൾക്ക് അവാർഡ് നൽകുന്നതെന്നും അറബ് പാർലമെന്റ് അധ്യക്ഷൻ ആദിൽ അബ്ദുറഹ്മാൻ അൽ അസൂമി വ്യക്തമാക്കി.
ഇത്തരമൊരു അവാർഡ് ലഭിച്ചതിലുള്ള സന്തോഷം പ്രകടിപ്പിച്ച ശൈഖ് ഖാലിദ് ഇതിന്റെ മുഴുവൻ ക്രെഡിറ്റും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്കാണെന്ന് പറഞ്ഞു.
കഴിഞ്ഞ ദിവസം കൈറോയിലെ അറബ് ലീഗ് ആസ്ഥാനത്ത് നടന്ന വർണാഭ ചടങ്ങിൽ അദ്ദേഹം അവാർഡ് ഏറ്റുവാങ്ങി.
അറബ് പാർലമെന്റ് സ്പീക്കർ, അറബ് ലെജിസ്ലേറ്റിവ് കൗൺസിലുകളിലെയും പാർലമെന്റുകളിലെയും പ്രസിഡന്റുമാർ, അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.