മനാമ: ‘ഗൾഫ് മാധ്യമം’ പുറത്തിറക്കിയ ‘അറേബ്യൻ സഫാരി’ ട്രാവൽ മാഗസിൻ മനാമയിലെ ‘ഫ്രീഡം ട്രാവൽസ്’ വഴി ലഭ്യമാക്കുന്ന പദ്ധതിക്ക് കഴിഞ്ഞ ദിവസം തുടക്കമായി. ‘ഫ്രീഡം ട്രാവൽസ്’ സെയിൽസ് മാനേജർ സൈനൽ, ഹുസൈൻ ഹാജിക്ക് ടിക്കറ്റിനൊപ്പം മാഗസിൻ നൽകിയാണ് തുടക്കം കുറിച്ചത്. ഒാപറേഷൻസ് മാനേജർ സുബൈർ അബ്ദുൽ ഖാദർ, ‘ഗൾഫ് മാധ്യമം’ പ്രതിനിധി വി.അബ്ദുൽ ജലീൽ എന്നിവർ സംബന്ധിച്ചു.
സഞ്ചരിക്കുന്ന പുതുതലമുറയുടെ താൽപര്യങ്ങൾ പരിഗണിച്ച് തയാറാക്കിയ സമ്പൂർണ യാത്ര മാഗസിനാണ് ‘അറേബ്യൻ സഫാരി’. ഒമ്പതു രാജ്യങ്ങളും 12 വൻ നഗരങ്ങളും നൂറിലേറെ ലക്ഷ്യസ്ഥാനങ്ങളും വായനക്കാരിലെത്തിക്കുന്ന പ്രഥമ ലക്കത്തിൽ അറേബ്യയാണ് ഫോക്കസ്. 13 പ്രവിശ്യകളിൽ പരന്നുകിടക്കുന്ന സൗദി അറേബ്യയുടെ യാത്ര സാധ്യതകളാണ് മാഗസിൻ പ്രധാനമായും അേന്വഷിക്കുന്നത്.
ജോർഡൻ, ഇൗജിപ്ത്, തുർക്കി എന്നിവക്ക് പുറമേ, കുവൈത്ത്, ബഹ്റൈൻ, യു.എ.ഇ, ഖത്തർ, ഒമാൻ എന്നീ ജി.സി.സി രാഷ്ട്രങ്ങളുടെയും പ്രാഥമിക യാത്ര വിവരങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിരുക്കുന്നു. ഇന്ത്യക്കാരന് ഇത്തരം രാജ്യങ്ങളിൽ വിസ ലഭിക്കുന്നതിന് വേണ്ട നടപടിക്രമങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വിവിധ കേന്ദ്രങ്ങളിലേക്കുള്ള ഫീസ് എന്നിവയും നൽകിയിട്ടുണ്ട്.
മലയാളത്തിെൻറ ഒന്നാംനിര എഴുത്തുകാരനും സഞ്ചാര സാഹിത്യകാരനുമായ സക്കറിയ, ‘ദൈവത്തിെൻറ പുസ്തകം’ എന്ന ഇതിഹാസ മാനമുള്ള ഒടുവിലത്തെ നോവലിലൂെട പ്രവാസി വായനക്കാരുടെ ഇഷ്ടക്കാരനായ കെ.പി രാമനുണ്ണി, മരുഭൂമിയുടെ ജീവചരിത്രകാരനായ വി. മുസഫർ അഹമ്മദ് എന്നിവരുടെ സാന്നിധ്യമാണ് മാഗസിനെ ശ്രദ്ധേയമാക്കുന്നത്. ഒരു ദിനാർ വിലയുള്ള ‘അറേബ്യൻ സഫാരി’ വിവിധ ന്യൂസ് സ്റ്റാളുകൾ വഴിയും ‘ഗൾഫ് മാധ്യമം’ എജൻറുമാർ മുഖേനയും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.