മനാമ: ഏഷ്യൻ ഗയിംസിൽ വനിതകളുടെ 200 മീറ്റർ ഒാട്ടത്തിൽ ബഹ്റൈെൻറ എഡിഡിയോങ് ഒഡിഡോങ് 22.96 സെക്കൻറുകൊണ്ട് ലക്ഷ്യം കണ്ട് സ്വർണം നേടി. ഇന്ത്യയുടെ ദുതി ചന്ദ് വെള്ളിയും ചൈനയുടെ വെയ് യോങ്ലി വെങ്കലവും നേടി. കഴിഞ്ഞ ദിവസം മിക്സഡ് 400 മീറ്റർ റിലെയിൽ ബഹ്റൈൻ ടീം സ്വർണ്ണം കൊയ്തിരുന്നു. അലി ഖമീസ്, കെമി അദെകോയ, സല്‍വ ഇദ് നാസർ, അബൂബേക്കർ അബ്ബാസ് എന്നിവർ അടങ്ങിയ റിലെ ടീമാണ് ഒന്നാമതെത്തിയ
ത്. ഇതോടെ ബഹ്റൈെൻറ ആകെ സ്വർണമെഡലുകളുടെ എണ്ണം ഒമ്പതായി. മൂന്ന് വെള്ളി, ആറ് വെങ്കലം എന്നിവയുൾപ്പെടെ ആകെ 18 മെഡലുകളാണ് ഇതുവരെ നേടിയിട്ടുള്ളത്. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ അമിനത് ജമാൽ, മനൽ എൽ ബഹ്റൗയ് വനിതകളുടെ 800 മീറ്ററിലും ഇന്നലെ വെങ്കലം നേടി.
പുരുഷൻമാരുടെ 10,000 മീറ്ററിൽ ഹസൻ ചാനി, വനിതകളുടെ 100 മീറ്ററിൽ എഡിഡിയോങ് ഒഡിഡോങ്, വനിതകളുടെ 400 മീറ്ററിൽ സൽവ ഇൗദ് നാസർ, വനിതകളുടെ മാരത്തോണിൽ റോസ് ചെലിമോ, വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ കെമി അദെകൊയ, 3000 മീറ്റർ വനിത സ്റ്റീപ്ൾ ചേസിൽ വിൻഫ്രഡ് യവി എന്നിവരും കഴിഞ്ഞ ദിവസങ്ങളിൽ സ്വർണം നേടിയിരുന്നു. പുരുഷ മാരത്തോണിൽ എൽ ഹസൻ എൽ അബ്ബാസി, വനിതകളുടെ 10,000 മീറ്ററിൽ ഇയൂനിസ് ചുംബ, പുരുഷൻമാരുടെ മാരത്തോണിൽ എൽ ഹസൻ എൽ അബ്ബാസി, പുരുഷൻമാരുടെ 10,000 മീറ്ററിൽ എബ്രഹാം ചെറോബൻ എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ വെള്ളി നേടിയത്. പുരുഷൻമാരുടെ 400 മീറ്ററിൽ അലി ഖാമിസ്, വനിതകളുടെ ഷോട്ട്പുട്ടിൽ നൂറസാലെം ജാസിം, വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ അമിനാത് ജമാൽ, വനിതകളുടെ 800 മീറ്ററിൽ മനാൽ എൽ ബഹറൗദി എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ വെങ്കലവും നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.