Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവനിതകളുടെ 200 മീറ്ററിൽ...

വനിതകളുടെ 200 മീറ്ററിൽ  ബഹ്​റൈന്​ സ്വർണം

text_fields
bookmark_border
വനിതകളുടെ 200 മീറ്ററിൽ  ബഹ്​റൈന്​ സ്വർണം
cancel

മനാമ: ഏഷ്യൻ ഗയിംസിൽ വനിതകളുടെ 200 മീറ്റർ ഒാട്ടത്തിൽ ബഹ്​റൈ​​​െൻറ എഡിഡിയോങ്​ ഒഡിഡോങ്​ 22.96 സെക്കൻറുകൊണ്ട്​ ലക്ഷ്യം കണ്ട്​ സ്വർണം നേടി. ഇന്ത്യയുടെ ദുതി ചന്ദ്​ വെള്ളിയും ചൈനയുടെ വെയ്​ യോങ്​ലി വെങ്കലവും നേടി. കഴിഞ്ഞ ദിവസം മിക്​സഡ്​ 400 മീറ്റർ റിലെയിൽ ബഹ്​റൈൻ ടീം സ്വർണ്ണം കൊയ്​തിരുന്നു. അലി ഖമീസ്​, കെമി അദെകോയ, സല്​വ ഇദ്​ നാസർ, അബൂബേക്കർ അബ്ബാസ്​ എന്നിവർ അടങ്ങിയ റിലെ ടീമാണ്​ ഒന്നാമതെത്തിയ
ത്​. ഇതോടെ ബഹ്​റൈ​​​െൻറ ആകെ സ്വർണമെഡലുകളുടെ എണ്ണം ഒമ്പതായി. മൂന്ന്​ വെള്ളി, ആറ്​ വെങ്കലം എന്നിവയുൾപ്പെടെ ആകെ 18 മെഡലുകളാണ്​ ഇതുവരെ നേടിയിട്ടുള്ളത്​. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ അമിനത്​ ജമാൽ, മനൽ എൽ ബഹ്​റൗയ്​ വനിതകളുടെ 800 മീറ്ററിലും ഇന്നലെ വെങ്കലം നേടി. 

പ​ുരുഷൻമാരുടെ 10,000 മീറ്ററിൽ ഹസൻ ചാനി, വനിതകളുടെ 100 മീറ്ററിൽ എഡിഡിയോങ്​ ഒഡിഡോങ്, വനിതകളുടെ 400 മീറ്ററിൽ സൽവ ഇൗദ്​ നാസർ, വനിതകളുടെ മാരത്തോണിൽ റോസ്​ ചെലിമോ,​ വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ കെമി അദെകൊയ, 3000 മീറ്റർ വനിത സ്​റ്റീപ്​ൾ ചേസിൽ വിൻഫ്രഡ്​ യവി എന്നിവരും കഴിഞ്ഞ ദിവസങ്ങളിൽ സ്വർണം  നേടിയിരുന്നു. പുരുഷ മാരത്തോണിൽ എൽ ഹസൻ എൽ അബ്ബാസി, വനിതകളുടെ 10,000 മീറ്ററിൽ ഇയൂനിസ്​ ചുംബ, പുരുഷൻമാരുടെ മാരത്തോണിൽ എൽ ഹസൻ എൽ അബ്ബാസി, പുരുഷൻമാരുടെ 10,000 മീറ്ററിൽ എബ്രഹാം ചെറോബൻ എന്നിവരാണ്​ കഴിഞ്ഞ ദിവസങ്ങളിൽ വെള്ളി നേടിയത്​. പുരുഷൻമാരുടെ 400 മീറ്ററിൽ അലി ഖാമിസ്​, വനിതകളുടെ ഷോട്ട്​പുട്ടിൽ നൂറസാലെം ജാസിം, വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ അമിനാത്​ ജമാൽ, വനിതകളുടെ 800 മീറ്ററിൽ മനാൽ എൽ ബഹറൗദി എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ വെങ്കലവും  നേടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asian gamesBahrain News
News Summary - asian games-bahrain-bahrain news
Next Story