കുതിപ്പ്​ തുടരുന്നു; ഏഷ്യൻ ഗെയിംസ്​ മെഡൽ പട്ടികയിൽ ബഹ്​റൈൻ 10 ാം സ്ഥാനത്ത്​

മനാമ: ഏഷ്യൻ ​െഗയിംസിൽ മുന്നേറ്റത്തി​​​െൻറ ചരിതമെഴുതി ബഹ്​റൈൻ പത്താം സ്ഥാനത്തേ
ക്ക്​. 12 സ്വർണവും ആറ്​ വെള്ളിയും ഏഴ്​ വെങ്കലവും നേടിയാണ്​ ബഹ്​റൈൻ കായിക ഭൂപടത്തിൽ ശ്രദ്ധേയരായിരിക്കുന്ന
ത്​. ഇന്നലെ മാത്രം നേടിയത്​ നാലുസ്വർണമാണ്​.  5000 മീറ്റർ പുരുഷൻമാരുടെ ഒാട്ടത്തിൽ ബഹ്​റൈ​​​െൻറ ബിർഹനു ബാലെവ്​ സ്വർണ്ണം കൊയ്​തു. ഇതേ മത്​സരത്തിൽ ബഹ്​റൈ​​​െൻറ അൽബെർട്ട്​ റോപ്പ്​ വെള്ളിയും നേടി. വനിതകളുടെ 1500 മീറ്റർ ഒാട്ടത്തിൽ ബഹ്​റൈ​​​െൻറ കാൽകിദാൻ റെഫ്​കാദു സ്വർണവും ടിഗിസ്​റ്റ്​ ബിലെയ്​ വെള്ളിയും നേടി. പുരുഷൻമാരുടെ 1500 മീറ്റർ ഒാട്ടത്തിൽ ബഹ്​റൈ​​​െൻറ മുഹമ്മദ്​ ടിഒാലി വെള്ളി നേടി. വനിതകളുടെ 4x100 മീറ്റർ റിലെയിലും സ്വർണം നേടി.

ഇമാൻ എസ്സ, എഡിഡിയോങ്​ ഒഡിഡോങ്, സൽവ ഇദ്​ നാസർ, ഹാജർ അൽഖൽദി എന്നിവരാണ്​ റിലെ ടീമിൽ ഉണ്ടായിരുന്നത്​.  കഴിഞ്ഞ ദിവസം വനിതകളുടെ 200 മീറ്റർ ഒാട്ടത്തിൽ ബഹ്​റൈ​​​െൻറ എഡിഡിയോങ്​ ഒഡിഡോങ്​ 22.96 സെക്കൻറുകൊണ്ട്​ സ്വർണം നേടിയിരുന്നു.  കഴിഞ്ഞ ദിവസം മിക്​സഡ്​ 400 മീറ്റർ റിലെയിലും  ബഹ്​റൈൻ ടീം സ്വർണം കൊയ്​തു. അലി ഖമീസ്​, കെമി അദെകോയ, സല്​വ ഇദ്​ നാസർ, അബൂബേക്കർ അബ്ബാസ്​ എന്നിവർ അടങ്ങിയ റിലെ ടീമാണ്​ ഒന്നാമതെത്തിയത്​. പ​ുരുഷൻമാരുടെ 10,000 മീറ്ററിൽ ഹസൻ ചാനി, വനിതകളുടെ 100 മീറ്ററിൽ എഡിഡിയോങ്​ ഒഡിഡോങ്, വനിതകളുടെ 400 മീറ്ററിൽ സൽവ ഇൗദ്​ നാസർ, വനിതകളുടെ മാരത്തോണിൽ റോസ്​ ചെലിമോ,​ വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ കെമി അദെകൊയ, 3000 മീറ്റർ വനിത സ്​റ്റീപ്​ൾ ചേസിൽ വിൻഫ്രഡ്​ യവി എന്നിവരും കഴിഞ്ഞ ദിവസങ്ങളിൽ സ്വർണം  നേടി.

പുരുഷ മാരത്തോണിൽ എൽ ഹസൻ എൽ അബ്ബാസി, വനിതകളുടെ 10,000 മീറ്ററിൽ ഇയൂനിസ്​ ചുംബ, പുരുഷൻമാരുടെ മാരത്തോണിൽ എൽ ഹസൻ എൽ അബ്ബാസി, പുരുഷൻമാരുടെ 10,000 മീറ്ററിൽ എബ്രഹാം ചെറോബൻ എന്നിവരാണ്​ കഴിഞ്ഞ ദിവസങ്ങളിൽ വെള്ളി നേടിയത്​. പുരുഷൻമാരുടെ 400 മീറ്ററിൽ അലി ഖാമിസ്​, വനിതകളുടെ ഷോട്ട്​പുട്ടിൽ നൂറസാലെം ജാസിം, വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ അമിനാത്​ ജമാൽ, വനിതകളുടെ 800 മീറ്ററിൽ മനാൽ എൽ ബഹറൗദി, വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ അമിനത്​ ജമാൽ,   വനിതകളുടെ 800 മീറ്ററിൽ  മനൽ എൽ ബഹ്​റൗയ്​ എന്നിവരും  വെങ്കലം നേടിയിരുന്നു. 
ബഹ്​റൈ​​​െൻറ ഏഷ്യൻ ഗെയിംസിലെ മികച്ച  പ്രകടനം രാജ്യത്തെ കായികപ്രേമികളെ ആഹ്ലാദത്തിലാഴ്​ത്തിയിട്ടുണ്ട്​. 

Tags:    
News Summary - asian games-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.