കുതിപ്പ് തുടരുന്നു; ഏഷ്യൻ ഗെയിംസ് മെഡൽ പട്ടികയിൽ ബഹ്റൈൻ 10 ാം സ്ഥാനത്ത്
text_fieldsമനാമ: ഏഷ്യൻ െഗയിംസിൽ മുന്നേറ്റത്തിെൻറ ചരിതമെഴുതി ബഹ്റൈൻ പത്താം സ്ഥാനത്തേ
ക്ക്. 12 സ്വർണവും ആറ് വെള്ളിയും ഏഴ് വെങ്കലവും നേടിയാണ് ബഹ്റൈൻ കായിക ഭൂപടത്തിൽ ശ്രദ്ധേയരായിരിക്കുന്ന
ത്. ഇന്നലെ മാത്രം നേടിയത് നാലുസ്വർണമാണ്. 5000 മീറ്റർ പുരുഷൻമാരുടെ ഒാട്ടത്തിൽ ബഹ്റൈെൻറ ബിർഹനു ബാലെവ് സ്വർണ്ണം കൊയ്തു. ഇതേ മത്സരത്തിൽ ബഹ്റൈെൻറ അൽബെർട്ട് റോപ്പ് വെള്ളിയും നേടി. വനിതകളുടെ 1500 മീറ്റർ ഒാട്ടത്തിൽ ബഹ്റൈെൻറ കാൽകിദാൻ റെഫ്കാദു സ്വർണവും ടിഗിസ്റ്റ് ബിലെയ് വെള്ളിയും നേടി. പുരുഷൻമാരുടെ 1500 മീറ്റർ ഒാട്ടത്തിൽ ബഹ്റൈെൻറ മുഹമ്മദ് ടിഒാലി വെള്ളി നേടി. വനിതകളുടെ 4x100 മീറ്റർ റിലെയിലും സ്വർണം നേടി.
ഇമാൻ എസ്സ, എഡിഡിയോങ് ഒഡിഡോങ്, സൽവ ഇദ് നാസർ, ഹാജർ അൽഖൽദി എന്നിവരാണ് റിലെ ടീമിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം വനിതകളുടെ 200 മീറ്റർ ഒാട്ടത്തിൽ ബഹ്റൈെൻറ എഡിഡിയോങ് ഒഡിഡോങ് 22.96 സെക്കൻറുകൊണ്ട് സ്വർണം നേടിയിരുന്നു. കഴിഞ്ഞ ദിവസം മിക്സഡ് 400 മീറ്റർ റിലെയിലും ബഹ്റൈൻ ടീം സ്വർണം കൊയ്തു. അലി ഖമീസ്, കെമി അദെകോയ, സല്വ ഇദ് നാസർ, അബൂബേക്കർ അബ്ബാസ് എന്നിവർ അടങ്ങിയ റിലെ ടീമാണ് ഒന്നാമതെത്തിയത്. പുരുഷൻമാരുടെ 10,000 മീറ്ററിൽ ഹസൻ ചാനി, വനിതകളുടെ 100 മീറ്ററിൽ എഡിഡിയോങ് ഒഡിഡോങ്, വനിതകളുടെ 400 മീറ്ററിൽ സൽവ ഇൗദ് നാസർ, വനിതകളുടെ മാരത്തോണിൽ റോസ് ചെലിമോ, വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ കെമി അദെകൊയ, 3000 മീറ്റർ വനിത സ്റ്റീപ്ൾ ചേസിൽ വിൻഫ്രഡ് യവി എന്നിവരും കഴിഞ്ഞ ദിവസങ്ങളിൽ സ്വർണം നേടി.
പുരുഷ മാരത്തോണിൽ എൽ ഹസൻ എൽ അബ്ബാസി, വനിതകളുടെ 10,000 മീറ്ററിൽ ഇയൂനിസ് ചുംബ, പുരുഷൻമാരുടെ മാരത്തോണിൽ എൽ ഹസൻ എൽ അബ്ബാസി, പുരുഷൻമാരുടെ 10,000 മീറ്ററിൽ എബ്രഹാം ചെറോബൻ എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ വെള്ളി നേടിയത്. പുരുഷൻമാരുടെ 400 മീറ്ററിൽ അലി ഖാമിസ്, വനിതകളുടെ ഷോട്ട്പുട്ടിൽ നൂറസാലെം ജാസിം, വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ അമിനാത് ജമാൽ, വനിതകളുടെ 800 മീറ്ററിൽ മനാൽ എൽ ബഹറൗദി, വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ അമിനത് ജമാൽ, വനിതകളുടെ 800 മീറ്ററിൽ മനൽ എൽ ബഹ്റൗയ് എന്നിവരും വെങ്കലം നേടിയിരുന്നു.
ബഹ്റൈെൻറ ഏഷ്യൻ ഗെയിംസിലെ മികച്ച പ്രകടനം രാജ്യത്തെ കായികപ്രേമികളെ ആഹ്ലാദത്തിലാഴ്ത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.