മനാമ: അൽജീരിയയിൽ നടന്ന അറബ് സ്പോർട്സ് ഗെയിംസിലും ജർമനിയിലെ ബർലിനിൽ നടന്ന സ്പെഷൽ ഒളിമ്പിക്സ് വേൾഡ് ഗെയിംസ് 2023ലും മെഡലുകൾ നേടിയ ബഹ്റൈൻ അത്ലറ്റുകളെ അൽ വാദി കൊട്ടാരത്തിൽ ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ ആദരിച്ചു. 20 സ്വർണവും 12 വെള്ളിയും 12 വെങ്കലവും ഉൾപ്പെടെ 44 മെഡലുകൾ അറബ് ഗെയിംസിൽ നേടിയ ബഹ്റൈൻ ചാമ്പ്യൻമാരുടെ നേട്ടങ്ങളെ അദ്ദേഹം പ്രശംസിച്ചു.
2023ലെ സ്പെഷൽ ഒളിമ്പിക്സ് വേൾഡ് ഗെയിംസ് ബർലിനിൽ ബഹ്റൈൻ പാരാലിമ്പിക്സ് അത്ലറ്റുകളുടെ മികച്ച നേട്ടങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. രണ്ട് സ്വർണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവും ഉൾപ്പെടെ മൊത്തം 11 മെഡലുകളാണ് അവർ നേടിയത്.
ബി.ഒ.സി ഡെപ്യൂട്ടി പ്രസിഡന്റ് ശൈഖ് ഈസ ബിൻ അലി ബിൻ ഖലീഫ ആൽ ഖലീഫ, ബഹ്റൈൻ പാരാലിമ്പിക് കമ്മിറ്റി പ്രസിഡന്റ് ഡോ. അബ്ദുൽ റഹ്മാൻ സാദിഖ് അസ്കർ, ജി.എസ്.എ സി.ഇ.ഒ ഫാരെസ് മുസ്തഫ അൽ കൂഹേജി, നിരവധി കായിക ഫെഡറേഷനുകളുടെ പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.