മനാമ: ഇന്ത്യൻ മുൻ എം.പി അതീഖ് അഹ്മദിനെയും അദ്ദേഹത്തിന്‍റെ സഹോദരനെയും പൊലീസിന്‍റെ സാന്നിധ്യത്തിൽ വാർത്താ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കൊലപ്പെടുത്തിയ സംഭവത്തെ ബഹ്റൈൻ പാർലമെന്‍റ് അപലപിച്ചു. മനുഷ്യത്വത്തിനും മത ശാസനകൾക്കും സഹവർത്തിത്വ മൂല്യങ്ങൾക്കും എതിരാണ് സംഭവം.
ഇന്ത്യൻ മുസ്ലിംകളുടെ ജീവനും സ്വത്തിനും അവരുടെ ആരാധനാലയങ്ങൾക്കും നേരെ തീവ്രവാദ ഗ്രൂപ്പുകൾ ആവർത്തിച്ചു കൊണ്ടിരിക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കാൻ ഇന്ത്യൻ ഭരണകൂടം ഇടപെടണമെന്നും പ്രതികളെ നിയമത്തിന് മുന്നിൽ ഹാജരാക്കണമെന്നും പ്രതിഷേധക്കുറിപ്പിൽ വ്യക്തമാക്കി. കൊല്ലപ്പെട്ട അതീഖ് അഹ്മദിന്റെ കുടുംബത്തെ പാർലമെന്‍റ് അനുശോചനമറിയിച്ചു. ബഹ്റൈനും ഇന്ത്യയും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.