മനാമ: വ്യാജ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് തങ്ങളുടെ മകന് ബഹ്റൈൻ പൗരത്വം നേടാൻ ശ്രമിച്ച കേസിലെ ദമ്പതികൾക്ക് മൂന്നു വർഷം തടവിന് ഒന്നാം ഹൈ ക്രിമിനൽ കോടതി വിധിച്ചു. ബഹ്റൈനിലെ പ്രശസ്ത സ്ഥാപനയുടമയും ഭാര്യയുമാണ് കേസിലകപ്പെട്ടത്. അറബ് നാട്ടിൽനിന്ന് ജനന സർട്ടിഫിക്കറ്റ് വ്യാജമായി നിർമിക്കുകയും അതുപയോഗിച്ച് ബഹ്റൈൻ ഐഡി കാർഡും ബഹ്റൈൻ ജനനസർട്ടിഫിക്കറ്റും കരസ്ഥമാക്കുകയും ചെയ്തതായാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.