മനാമ: നാലുപതിറ്റാണ്ടോളം നീണ്ട പ്രവാസ ജീവിതത്തിന് വിരാമമിട്ട് ബേബി വർഗീസും (ബെന്നി) ഭാര്യ അനിതയും ബഹ്റൈനോട് വിട പറയുന്നു. ഈ രാജ്യത്തോടുള്ള അഗാധമായ സ്നേഹവും കടപ്പാടും മറക്കാനാവാത്ത ഓർമകളും ഹൃദയത്തിൽ സൂക്ഷിച്ചാണ് ഇദ്ദേഹം തിരിച്ചുപോകുന്നത്. ആലപ്പുഴ ഹരിപ്പാട് കാർത്തികപ്പള്ളിയിൽനിന്ന് 1983ലാണ് ബേബി വർഗീസ് ബഹ്റൈനിൽ എത്തിയത്.
ബഹ്റൈനിലുള്ള മൂത്ത സഹോദരൻ സോമൻ ബേബി മുഖേന ഇവിടെയെത്തിയ ഇദ്ദേഹം അൻസാരി എൻജിനീയറിങ് കമ്പനിയിൽ സീനിയർ ആർക്കിടെക്ചറൽ കാഡ് ടെക്നിഷ്യനായാണ് സർവിസിൽനിന്ന് വിരമിക്കുന്നത്. 38 വർഷം ഇതേ കമ്പനിയിൽ ജോലിചെയ്യാൻ കഴിഞ്ഞതിന്റെ സംതൃപ്തിയോടെയാണ് നാട്ടിലേക്കുള്ള മടക്കം. ചർച്ച് ഓഫ് ഫിലാഡെൽഫിയയിലെ സജീവ അംഗമായ ബേബിയുടെ മറ്റൊരു സഹോദരൻ അലക്സ് ബേബിയും ബഹ്റൈനിലുണ്ട്. ഇരട്ട സഹോദരനായ ബേബി ജോണും ഭാര്യ അനിലയും കഴിഞ്ഞ വർഷമാണ് നാട്ടിലേക്ക് തിരിച്ചുപോയത്.
ബേബിയുടെ മക്കൾ റോഷിൻ വർഗീസും റീലുവും അമേരിക്കയിൽ ജോലി ചെയ്യുകയാണ്. ആഗസ്റ്റ് അഞ്ചിന് നാട്ടിലേക്ക് തിരിക്കുന്ന ബേബി, പിന്നീട് അമേരിക്കയിൽ മക്കളുടെ അടുത്തേക്ക് പോകാനാണ് ഉദ്ദേശിക്കുന്നത്. ബഹ്റൈനെക്കുറിച്ച് മറക്കാനാവാത്ത നിരവധി നല്ല ഓർമകളുമായാണ് ബേബിയും ഭാര്യയും തിരിച്ചുപോകുന്നത്. ഇവിടെ അനുഭവിച്ച സ്വാതന്ത്ര്യവും സമാധാനവും വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
ബേബി വർഗീസും
ഭാര്യ അനിതയും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.