മനാമ: ബഹ്റൈനി കാർഷികവിളകൾ പരിചയപ്പെടാനും വാങ്ങാനും അവസരമൊരുക്കുന്ന കാർഷികചന്ത ഡിസംബറിൽ നടക്കും. ഒമ്പതാം തവണയാണ് ബുദൈയ്യ ബോട്ടാണിക്കൽ ഗാർഡനിൽ കാർഷികചന്തക്ക് വേദിയൊരുങ്ങുന്നത്.
പൊതുമരാമത്ത്, മുനിസിപ്പാലിറ്റികാര്യ, നഗരാസൂത്രണ മന്ത്രാലയത്തിന് കീഴിലെ കാർഷിക, സമുദ്രവിഭവ ഏജൻസിയാണ് കാർഷികചന്ത സംഘടിപ്പിക്കുന്നത്. കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ചന്ത നടന്നിരുന്നില്ല. മേളയിൽ പെങ്കടുക്കാൻ ആഗ്രഹിക്കുന്ന കർഷകർക്കും സ്ഥാപനങ്ങൾക്കും നഴ്സറി ഉടമകൾക്കും രജിസ്ട്രേഷനുള്ള സമയമാണ് ഇപ്പോൾ. എല്ലാ വർഷവും ഡിസംബറിൽ സംഘടിപ്പിക്കുന്ന കാർഷിക ചന്തയിൽ ബഹ്റൈനിൽ ഉൽപാദിപ്പിക്കുന്ന നിരവധി കാർഷിക വിളകൾ വാങ്ങാൻ അവസരമുണ്ട്.
സ്വദേശികളും പ്രവാസികളും ഉൾപ്പെടെ നിരവധി പേരെ ആകർഷിക്കുന്ന കാർഷികചന്ത സന്ദർശിക്കാൻ അയൽ രാജ്യങ്ങളിൽനിന്ന് ആളുകൾ എത്താറുണ്ട്. എന്നാൽ, ഇത്തവണ കോവിഡ് മുൻകരുതൽ പാലിച്ചാണ് ചന്ത സംഘടിപ്പിക്കുന്നത്. പ്രാദേശിക പച്ചക്കറികൾ വിൽക്കുന്ന കടകൾക്കും റസ്റ്റാറൻറുകൾക്കുമാണ് പ്രദർശനത്തിൽ പെങ്കടുക്കാൻ അവസരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.