ബ​ഹ്​​റൈ​ൻ, ഹം​ഗ​റി വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

സ​ഹ​ക​ര​ണം വി​പു​ല​പ്പെ​ടു​ത്താ​ൻ ബ​ഹ്​​റൈ​നും ഹം​ഗ​റി​യും

മ​നാ​മ: ഹം​ഗ​റി​യും ബ​ഹ്​​റൈ​നും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ത​ല​ങ്ങ​ളി​ലേ​ക്ക്​ വ്യാ​പി​പ്പി​ക്കു​മെ​ന്ന്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ സ​യാ​നി പ​റ​ഞ്ഞു.

ബ​ഹ്​​റൈ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഹം​ഗേ​റി​യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി പീ​റ്റ​ർ സി​ജാ​ർ​​ട്ടോ​ക്കൊ​പ്പം ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ബ​ഹ്​​റൈ​ൻ-​ഹം​ഗ​റി ജോ​യ​ന്‍റ്​ ഇ​ക്ക​ണോ​മി​ക്​ ക​മ്മി​റ്റി​യു​ടെ ആ​ദ്യ യോ​ഗം സാ​മ്പ​ത്തി​ക, സാ​​ങ്കേ​തി​ക ത​ല​ങ്ങ​ളി​ൽ സ​ഹ​ക​ര​ണ​ത്തി​നു​ള്ള സാ​ധ്യ​ത​ക​ളാ​ണ്​ അ​വ​ലോ​ക​നം ചെ​യ്ത​ത്. ​സം​യു​ക്​​ത യോ​ഗം എ​ല്ലാ അ​ർ​ഥ​ത്തി​ലും വി​ജ​യ​ക​ര​മാ​യി​രു​ന്നു​വെ​ന്ന്​ അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വ്യാ​പാ​രം, നി​ക്ഷേ​പം, ധ​ന​കാ​ര്യ സേ​വ​നം, ഗ​താ​ഗ​തം, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി, ഊ​ർ​ജം, പെ​ട്രോ​ളി​യം, ശാ​സ്ത്രം, കൃ​ഷി തു​ട​ങ്ങി വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചും ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച ചെ​യ്തു.

പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന ഊ​ർ​ജ​മേ​ഖ​ല​യി​ൽ സ​ഹ​ക​ര​ണം ശ​ക്​​തി​പ്പെ​ടു​ത്താ​ൻ ഇ​രു​രാ​ജ്യ​ങ്ങ​ളും തീ​രു​മാ​നി​ച്ചു. ജ​ല​സം​ര​ക്ഷ​ണം, ആ​രോ​ഗ്യം എ​ന്നീ മേ​ഖ​ല​ക​ളി​ലും സ​ഹ​ക​ര​ണം വി​പു​ല​പ്പെ​ടു​ത്തും. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ൾ പ​ര​സ്പ​രം കൈ​മാ​റ്റം ചെ​യ്യും. യു​വ​ജ​ന​ക്ഷേ​മം, കാ​യി​കം, വി​നോ​ദ​സ​ഞ്ചാ​രം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​ത്തെ​ക്കു​റി​ച്ചും ഇ​രു​കൂ​ട്ട​രും ച​ർ​ച്ച ചെ​യ്തു.

യു​ക്രെ​യ്​​നി​ലെ സ്ഥി​തി​ഗ​തി​ക​ളി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്ന്​ ഹം​ഗേ​റി​യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ​റ​ഞ്ഞു. യു​ക്രെ​യ്​​ന്​ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച അ​ദ്ദേ​ഹം യു​ദ്ധം ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി.

ഹം​ഗ​റി​യു​ടെ സു​ര​ക്ഷ​ക്കും സു​സ്ഥി​ര​ത​ക്കു​മാ​ണ്​ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

Tags:    
News Summary - Bahrain and Hungary have expanded cooperation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.