സഹകരണ കരാറുകളിൽ ഒപ്പുവെച്ച്​ ബഹ്​റൈനും യു.എ.ഇയും

മ​നാ​മ: ഐ.​ടി, സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​ള്ള സ​ഹ​ക​ര​ണ ക​രാ​റു​ക​ളി​ൽ ബ​ഹ്​​റൈ​നും യു.​എ.​ഇ​യും ഒ​പ്പു​വെ​ച്ചു.

ജി.​സി.​സി ആ​ഭ്യ​ന്ത​ര മ​ന്ത്രി​മാ​രു​ടെ സ​മ്മേ​ള​ന​ത്തി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്.

ബ​ഹ്​​റൈ​നെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​​ ആ​ഭ്യ​ന്ത​ര മ​ന്ത്രി ല​ഫ്. കേ​ണ​ൽ ശൈ​ഖ്​ റാ​ഷി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ​യും യു.​എ.​ഇ​യെ പ്ര​തി​നി​ധാ​നം ചെ​യ്​​ത് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ സൈ​ഫ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​നു​മാ​ണ്​ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്ത​ത്. സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ൽ വി​വ​ര​ങ്ങ​ൾ പ​ര​സ്​​പ​രം കൈ​മാ​റു​ന്ന​തി​നും സാ​​ങ്കേ​തി​ക ക​ഴി​വു​ക​ൾ പ​ങ്കു​വെ​ക്കു​ന്ന​തി​നു​മാ​ണ്​ ധാ​ര​ണ.

യു.​എ.​ഇ​യു​മാ​യു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​നും വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ്​ ക​രാ​റെ​ന്ന്​ ല​ഫ്. കേ​ണ​ൽ ശൈ​ഖ്​ റാ​ഷി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ വ്യ​ക്​​ത​മാ​ക്കി. ബ​ഹ്​​റൈ​നു​മാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ള്ള​താ​യി സൈ​ഫ്​ ബി​ൻ സ​യി​ദ്​ ബി​ൻ സു​ൽ​ത്താ​ൻ ആ​ൽ ന​ഹ്​​യാ​ൻ വ്യ​ക്​​ത​മാ​ക്കി.

Tags:    
News Summary - Bahrain and UAE sign cooperation agreements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.