വിദേശകാര്യമന്ത്രി അറബ്​ സാമ്പത്തിക സമ്മേളനത്തിൽ സംബന്ധിച്ചു

മനാമ: ബഹ്​റൈൻ വി​ദേശകാര്യമന്ത്രി ശൈഖ്​ ഖാലിദ്​ ബിൻ അഹ്​മദ്​ ബിൻ മുഹമ്മദ്​ ആൽ ഖലീഫ ലെബനീസ്​ റിപ്പബ്ലികിലെ ബെയ ്​റൂട്ടിൽ നടക്കുന്ന അറബ്​ സാമ്പത്തിക, സാമൂഹിക വികസന സമ്മേളനത്തിൽ സംബന്​ധിച്ചു. കഴിഞ്ഞ ദിവസം ബെയ്​റൂട്ടിൽ എത്തിയ വിദേശകാര്യമന്ത്രി ​െലബനീസ്​ പ്രധാനമന്ത്രി സാദ്​ അൽ ഹാരിരിക്കായുള്ള ബഹ്​റൈൻ രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫ, പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ,

കിരീടാവകാശിയും ഒന്നാം ഉപ പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ എന്നിവരുടെ ആശംസ സന്ദേശങ്ങൾ വിദേശകാര്യമന്ത്രി ശൈഖ്​ ഖാലിദ്​ കൈമാറി. ലെബനീസ്​ ഗവൺമ​​െൻറിനും ഭരണാധികാരികൾക്കും ജനങ്ങൾക്കും ക്ഷേമവും പുരോഗതിയും ആശംസ​സന്ദേശങ്ങളിൽ നേർന്നിരുന്നു. ബഹ്​റൈൻ ഭരണാധികാരികൾക്കും ജനതക്കും െലബനീസ്​ പ്രധാനമന്ത്രിയും ആശംസകൾ നേർന്നു.
വി​ദേശകാര്യമന്ത്രി ശൈഖ്​ ഖാലിദിന്​ പ്രൗഡമാർന്ന സ്വീകരണമാണ്​ രാജ്യത്ത്​ ലഭിച്ചത്​.
സ്വീകരണ ചടങ്ങിൽ ഇരുരാജ്യങ്ങളുടെയും ദേശീയഗാനാലാപനവും നടന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.