മു​ഹ​റ​ഖ്​ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി

തീ​പി​ടി​ത്തം: മു​ഹ​റ​ഖി​ൽ ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: തീ​പി​ടി​ത്തം കൈ​കാ​ര്യം ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മു​ഹ​റ​ഖ്​ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ളെ​ക്കു​റി​ച്ചും തീ​പി​ടി​ത്ത​മു​ണ്ടാ​യാ​ൽ അ​ടി​യ​ന്ത​ര​മാ​യി ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളെ കു​റി​ച്ചും സി​വി​ൽ ഡി​ഫ​ന്‍സ്​ വി​ഭാ​ഗം വി​ശ​ദീ​ക​രി​ച്ചു. മു​ഹ​റ​ഖ്​ പൊ​ലീ​സ്, സി​വി​ൽ ഡി​ഫ​ൻ​സ്​ ഡി​പ്പാ​ർ​ട്ട്​​മെ​ന്‍റ്, വൈ​ദ്യു​തി, ജ​ല അ​തോ​റി​റ്റി, മു​ഹ​റ​ഖ്​ മു​നി​സി​പ്പാ​ലി​റ്റി എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു പ​രി​പാ​ടി.

ചൂ​ട്​ വ​ർ​ധി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ തീ​പി​ടി​ത്തം വ​ർ​ധി​ച്ച​തി​നാ​ലാ​ണ്​ ഇ​ത്ത​ര​മൊ​രു ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​തെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ വ്യ​ക്​​ത​മാ​ക്കി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ക​ട​ക​ളി​ലും സ്​​ഥാ​പ​ന​ങ്ങ​ളി​ലും സം​ഘ​മെ​ത്തി വ​യ​റി​ങ്, സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ പ​രി​ശോ​ധി​ക്കു​ക​യും ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്​​തു. ആ​ദ്യ ദി​നം അ​റാ​ദി​ലാ​ണ്​ ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്. 

Tags:    
News Summary - Fire-Awareness program organized in Muharraq

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT