ഈ​ന്ത​പ്പ​ന ട്രീ ​ഫെ​സ്റ്റി​വ​ൽ മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക മ​ന്ത്രി വാ​ഇ​ൽ ബി​ൻ നാ​സി​ർ അ​ൽ മു​ബാ​റ​ക് വീ​ക്ഷി​ക്കു​ന്നു

ഈ​ത്ത​പ്പ​ഴ വൈ​വി​ധ്യം കാ​ണാം, ഹൂ​റ​ത്ത് ആ​ലി ഫാ​ർ​മേ​ഴ്‌​സ് മാ​ർ​ക്ക​റ്റി​ൽ

മ​നാ​മ: ഈ​ന്ത​പ്പ​ന ട്രീ ​ഫെ​സ്റ്റി​വ​ൽ അ​ഞ്ചാ​മ​ത് എ​ഡി​ഷ​ൻ ഹൂ​റ​ത്ത് ആ​ലി​യി​ലെ ഫാ​ർ​മേ​ഴ്‌​സ് മാ​ർ​ക്ക​റ്റി​ൽ തു​ട​ങ്ങി. മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക മ​ന്ത്രി വാ​ഇ​ൽ ബി​ൻ നാ​സി​ർ അ​ൽ മു​ബാ​റ​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു.

നാ​ഷ​ന​ൽ ഇ​നി​ഷ്യേ​റ്റി​വ് ഫോ​ർ അ​ഗ്രി​ക​ൾ​ച​റ​ൽ ഡെ​വ​ല​പ്‌​മെ​ന്റ് (എ​ൻ.​ഐ.​എ.​ഡി) സെ​ക്ര​ട്ട​റി ജ​ന​റ​ൽ ശൈ​ഖ മ​റാം ബി​ൻ​ത് ഈ​സ ആ​ൽ ഖ​ലീ​ഫ, ബ​ഹ്‌​റൈ​ൻ ഡെ​വ​ല​പ്‌​മെൻറ് ബാ​ങ്ക് ഗ്രൂ​പ് (ബി.​ഡി.​ബി) സി.​ഇ.​ഒ ദ​ലാ​ൽ അ​ഹ​മ്മ​ദ് അ​ൽ ഖാ​യി​സ് എ​ന്നി​വ​രും ക​ർ​ഷ​ക​ർ, കാ​ർ​ഷി​ക ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ, ക​ര​കൗ​ശ​ല​ത്തൊ​ഴി​ലാ​ളി​ക​ൾ, തു​ട​ങ്ങി​യ​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

രാ​ജ്യ​ത്തി​ന്റെ പാ​രി​സ്ഥി​തി​ക സു​സ്ഥി​ര​ത​ക്കും സു​സ്ഥി​ര കാ​ർ​ഷി​ക വി​ക​സ​ന​ത്തി​നും പി​ന്തു​ണ ന​ൽ​കു​ന്ന​തി​ൽ ഈ​ന്ത​പ്പ​ന കൃ​ഷി​യു​ടെ പ്രാ​ധാ​ന്യം മ​ന്ത്രി ഊ​ന്നി​പ്പ​റ​ഞ്ഞു. ദേ​ശീ​യ കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും വ​രു​മാ​ന സ്രോ​ത​സ്സു​ക​ൾ വൈ​വി​ധ്യ​വ​ത്ക​രി​ക്കു​ന്ന​തി​നും ഈ​ന്ത​പ്പ​ന സം​സ്ക​ര​ണ വ്യ​വ​സാ​യ​ങ്ങ​ൾ നി​ർ​ണാ​യ​ക​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​ർ​ഷി​ക മേ​ഖ​ല വി​ക​സി​പ്പി​ക്കു​ന്ന​തി​നും സു​സ്ഥി​ര ഈ​ന്ത​പ്പ​ന കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്റെ ശ്ര​മ​ങ്ങ​ളെ മ​ന്ത്രി പ​രാ​മ​ർ​ശി​ച്ചു.

കാ​ർ​ഷി​ക പൈ​തൃ​കം സം​ര​ക്ഷി​ക്കു​ക, മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സം​ര​ക്ഷ​ണ​ത്തി​നു​മാ​യി പ്രാ​ദേ​ശി​ക ഈ​ന്ത​പ്പ​ന ഇ​ന​ങ്ങ​ളു​ടെ ജ​നി​ത​ക ശേ​ഖ​രം ഉ​ണ്ടാ​ക്കു​ക, ആ​ധു​നി​ക കാ​ർ​ഷി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ന​ട​പ്പാ​ക്കു​ക, ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഈ​ന്ത​പ്പ​ന ഇ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ക്രോ​ഡീ​ക​രി​ക്കു​ക, ഈ​ന്ത​പ്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​വ​ശ്യ​മാ​യ പ​ഠ​ന​ങ്ങ​ൾ ന​ട​ത്തു​ക എ​ന്നി​വ​യെ​ല്ലാം മ​ന്ത്രാ​ല​യം ന​ട​ത്തു​ന്നു​ണ്ട്.


വാ​ർ​ഷി​ക സാം​സ്കാ​രി​ക പൈ​തൃ​ക ഉ​ത്സ​വ​മെ​ന്ന നി​ല​യി​ൽ ബ​ഹ്‌​റൈ​ൻ ഡെ​വ​ല​പ്‌​മെൻറ് ബാ​ങ്ക് ഫാ​ർ​മേ​ഴ്‌​സ് മാ​ർ​ക്ക​റ്റ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്റി​ന്റെ​യും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ നാ​ഷ​ന​ൽ ഇ​നി​ഷ്യേ​റ്റി​വ് ഫോ​ർ അ​ഗ്രി​ക​ൾ​ച​റ​ൽ ഡെ​വ​ല​പ്‌​മെ​ന്റാ​ണ് ഫെ​സ്റ്റി​വെ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ബ​ഹ്‌​റൈ​ൻ ഈ​ത്ത​പ്പ​ഴ​ങ്ങ​ളു​ടെ വൈ​വി​ധ്യം മേ​ള​യി​ൽ ​പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ച് വ​രെ​യാ​ണ് ഫെ​സ്റ്റി​വ​ലി​ലേ​ക്ക് പ്ര​വേ​ശ​നം. വ്യ​ത്യ​സ്ത രൂ​പ​ത്തി​ലും രു​ചി​യി​ലും ഉ​ള്ള 200ല​ധി​കം ഇ​നം ഈ​ത്ത​പ്പ​ഴ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല ക​ര​കൗ​ശ​ല ​ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു. ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് മേ​ള കാ​ണാ​ൻ എ​ത്തു​ന്ന​ത്. ഫെ​സ്റ്റി​വ​ൽ ഇ​ന്ന് അ​വ​സാ​നി​ക്കും.

Tags:    
News Summary - A variety of dates can be found at the Hoorat Aali Farmers Market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT