പ്രവാസികളിൽ രക്തസമ്മർദം കൂടുന്നു; കാരണം ജീവിതശൈലി

മനാമ: അമിതമായ രക്തസമ്മർദത്തെ തുടർന്ന്​ പ്രവാസികളിൽ പക്ഷാഘാതം വ്യാപകമാകുന്ന സാഹചര്യത്തിൽ രക്തസമ്മർദം പരിശേ ാധിക്കാൻ ഏവരും തയ്യാറാകണമെന്ന്​ ഡോക്​ടർമാർ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മർദം കൂടി പ്രവാസികളിൽ നിരവധിപേർ അതി ഗുരുതരാവസ്ഥയിലാകുന്നതും മരണത്തിലേക്കോ ശരീരത്തി​​െൻറ തളർച്ചയിലേക്കോ എത്തപ്പെടുന്നതും തുടർച്ചയാകുകയാണ്​. രാജ്യത്തെ ആശുപത്രികളിൽ രക്തസമ്മർദം കൂടി ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്​.

ഇതിൽ നല്ലൊരു പങ്കും മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരാണ്​. കൃത്യമായ വ്യായാമമില്ലായ്​മ, മാനസിക സംഘർഷം, ഭക്ഷണ ക്രമീകരണമില്ലായ്​മ, ഉപ്പി​​െൻറ അമിത ഉപഭോഗം തുടങ്ങിയവയാണ്​ രക്തസമ്മർദം കൂട്ടുന്നത്​. രക്തസമ്മർദം കൂടുതലാണെന്ന്​ തിരിച്ചറിഞ്ഞാൽ ഡോക്​ടറെ കണ്ട്​ കൃത്യമായ ചികിത്​സ നടത്തുകയാണ്​ വേണ്ടത്​. എന്നാൽ രക്തസമ്മർദം പരിശോധിക്കാത്തവരും ഇതി​​െൻറ പ്രശ്​നങ്ങളെക്കുറിച്ച്​ അറിയാത്തവരുമായ പ്രവാസികൾ ഏറെയുണ്ടെന്നും ഡോക്​ടർമാർ പറയുന്നു.

രക്തസമ്മർദം കൂടി ആശുപത്രിയിൽ എത്തുന്നവരിൽ പലരും രക്തസമ്മർദം പരിശോധിച്ച്​ നോക്കാത്തവരാണെന്നും അവർ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷവും ഇൗ വർഷമിതുവരെയും നിരവധി മലയാളികൾ രക്തസമ്മർദം കൂടി മരണപ്പെടുകയോ ശരീരം പൂർണ്ണമായും തളരുകയോ ചെയ്​തു. ഇൗ മാസം ഇതുവരെ രണ്ടുപേരാണ്​ രക്തസമ്മർദം കൂടി തല​േച്ചാറിലെ ഞരമ്പുപൊട്ടി അതിഗുരുതരാവസ്ഥയിൽ കഴിയുന്നത്​. വിവിധ പ്രവാസി സാമൂഹിക പ്രവർത്തകർ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പുകളിലെ രോഗനിർണ്ണയങ്ങളിലും വെളിപ്പെടുന്ന പ്രധാന വില്ലൻ അമിത രക്തസമ്മർദമാണ്​. ദൈനം ദിനം വ്യായാമം ചെയ്​തും ഡോക്​ടർ നിർദേശിക്കുന്ന മരുന്ന്​ ഉപയോഗിച്ചും മുന്നോട്ടുപോയാൽ രക്തസമ്മർദം നിയന്ത്രണവിധേയമാക്കാം എന്നും ഡോക്​ടർമാർ കൂട്ടിച്ചേർക്കുന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.