പാതിരയിലെ ‘വിളി’ കേട്ടപ്പോൾ..

കുട്ടിക്കാലത്തെ ഒാർമ്മയാണ്​. നോമ്പ്​ കാലത്ത്​ പാതിരാത്രികളിൽ ഞാൻ ആ വിളി​ ​കേട്ട്​ ഞെട്ടിയുണരാറുണ്ടായിരുന ്നു. ‘കൂട്ടരെ അത്താഴം കയ്‌ച്ചോളീൻ’. എന്ന്​ ഒരാൾ വിളിച്ച്​ കൂവി പോകുകയാണത്​. ഒരുദിവസം വിളികേട്ട്​ ഞാൻ ഉണർന്നെഴ ുന്നേറ്റ്​ ജനാല വഴി നോക്കിയപ്പോൾ നാലഞ്ചുപേർ റാന്തലുമായി വിളിച്ചുകൂവി പോകുകയാണ്​. അതുകേൾക്കു​േമ്പാൾ അപ്പ ുറത്തും ഇപ്പുറത്തും വീടുകളിൽ വിളക്ക്​ തെളിയുകയും അടുക്കളകളിൽ ശബ്​ദം കേൾക്കുകയും ചെയ്യുന്നു. ഞാൻ പിറ്റെ ദിവസം അയൽപക്കത്തുള്ള മുഹമ്മദ്‌ഉണ്ണിക്കയുടെ ഉമ്മയോട്​ (കുഞ്ഞിമോളുമ്മ)കാര്യം ചോദിച്ചു.

നാളെ പുലർച്ചെ ഇൗ വിളി കേട്ട്​ ഉണർന്നാൽ വീട്ടുകാരോട്​ പറഞ്ഞിട്ട്​ നിങ്ങള്​ ഇവിടേക്ക്​ വരണമെന്ന്​ പറഞ്ഞവർ ചട്ടം കെട്ടി. ഞാൻ സമ്മതിക്കുകയും ചെയ്​തു. പിറ്റേന്ന് പുലർച്ചെ വിളി കേട്ടതും എണീറ്റ് പല്ലു തേച്ചു കുളിച്ചു കൊണ്ട് കുഞ്ഞിമോളുമ്മയുടെ അടുത്ത് ഓടിയെത്തി. അവർഎന്നെ അകത്തേക്ക് വിളിച്ചു അവിടെ വീട്ടിലുള്ള എല്ലാവരും എണീറ്റിരിക്കുന്നുണ്ടായിരുന്നു. അവരോടൊപ്പം എനിക്കും കഞ്ഞി വിളമ്പിത്തന്നു. ഒരു പ്രത്യേക രുചിയുള്ള കഞ്ഞ . പിന്നീട് അറിയാൻ കഴിഞ്ഞു അതിൽ ഔഷധ ഗുണമുള്ള എന്തൊക്കെയോ ചേർത്തിട്ടുണ്ടെന്ന്.

എ​​െൻറ വീടിനു അടുത്തു താമസിക്കുന്ന വാർനാട്ട് കാദർക്ക ഒരുദിവസം പള്ളിയിൽ നിന്നും വരുന്നവഴി എന്നെ കണ്ടപ്പോൾ പറഞ്ഞു ‘മോനേ വൈകുന്നേരം വീട്ടിലോട്ട് വരണം’ എന്ന് പറഞ്ഞു. ആ കാലത്ത് ഞങ്ങളുടെ ചുറ്റുപാടും ഉള്ള ചില വീടുകളിൽ ഞാൻ സ്ഥിരം പോകാറുണ്ട്. ബോംബെയിലും , ഗൾഫിലും ഉള്ളവരുടെ മക്കൾക്ക് കത്തുകൾ എഴുതുവാനും വായിച്ചു കൊടുക്കുവാനുമാണത്​. കത്ത്​ വായിക്കാനാണെന്ന്​ ഞാനും കരുതി. പക്ഷെ സംഭവം നോമ്പുതുറയായിരുന്നു. എത്തിയപാടെ പൂമുഖത്ത് എന്നെ ഇരുത്തി അല്പസമയത്തിനുശേഷം എന്നെ അകത്തേക്ക് വിളിച്ചുകൊണ്ട് പോയി .അവിടെ ഹാളിൽ താഴെ നിരവധി വിഭവങ്ങൾ നിർത്തിവച്ചിരുന്നു വിഭവങ്ങൾ ഒന്നിച്ചു കഴിച്ചസന്തോഷത്തോടെ ഞാൻ പൂമുഖത്ത് ഇരിക്കുമ്പോൾ ഇക്ക വന്നു പറഞ്ഞു പോകല്ലേ എന്ന്. ഞാൻ കാത്തിരുന്നു.

അൽപ്പം കഴിഞ്ഞപ്പോൾ അകത്തുനിന്നും പരിചിതമല്ലാത്ത ശബ്ദം കേട്ടപ്പോൾ എത്തിനോക്കിയതാണ് മനസ്സിലായത്. അവർ എല്ലാവരും കൂടി പ്രാർത്ഥിക്കുകയായിരുന്നു. അതും എ​​െൻറ ആദ്യത്തെ അനുഭവം ആയിരുന്നു. പ്രാർഥന കഴിഞ്ഞ ഉടനെ കാദർക്ക വന്ന് എന്നെ വീണ്ടും അകത്തേക്ക് വിളിച്ചുകൊണ്ടു പോയി. അവിടെ വലിയ പാത്രങ്ങളിൽ വിവിധ ഭക്ഷണം നിരത്തിവച്ചിരിക്കുന്നു. ഇറച്ചിക്കറി, പത്തിരി, നെയ്‌ച്ചോറ് അങ്ങിനെ പലവിധം ആദ്യവിരുന്നിൽതന്നെ വയർ നിറഞ്ഞിരുന്നു.

എങ്കിലും സ്നേഹപൂർവ്വമുള്ള നിർബ്ബന്ധത്തിന് വഴങ്ങി വീണ്ടും എല്ലാം കഴിക്കേണ്ടിവന്നു. അതിൽ ഏറെ പുതുമയുണ്ടാക്കിയത് ആ വീട്ടിലെ എല്ലാവർക്കും ഒപ്പം ഞാനും ഒരേ പാത്രത്തിൽ നിന്നാണ് ഭക്ഷണം കഴിച്ചത്. ഞാനപ്പോൾ ഓർത്തത് ഞങ്ങളുടെ വീട്ടിൽ ഓണവും വിഷുവും ആയാൽ മാത്രമാണ് ഒരു വലിയ ഇലയിൽ വീട്ടിൽ ഉള്ളവർ എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുക. പണ്ടുകാലത്ത്​ സ്​നേഹത്തി​​െൻറയും പരസ്​പര സഹകരണത്തി​​െൻറയും ഒരു പ്രതീകം കൂടിയായിരുന്നു അത്​.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.