മനാമ: ഏഷ്യന്‍ വംശജനെ ഭീഷണിപ്പെടുത്തിയ കേസില്‍ രണ്ട് യുവാക്കള്‍ക്ക് ഒരു വര്‍ഷം തടവിന് ഒന്നാം ക്രിമിനല്‍ കോട തി വിധിച്ചു. കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ഫോണ്‍ കൈക്കലാക്കുകയും ചെയ്തെന്നാണ് കേസ്. മനാമയിലുള്ള ആശുപത്രിക്ക് സമീപം നില്‍ക്കുകയായിരുന്ന ഏഷ്യക്കാരനെയാണ് ബൈക്കിലെത്തിയ പ്രതികള്‍ ഭീഷണിപ്പെടുത്തിയത്. പ്രതികൾ മുഖം മറച്ച നിലയിലായിരുന്നു.
ഫോണ്‍ കൈക്കലാക്കിയതായി പരാതിക്കാരന് പൊലീസിന് മൊഴി നല്കി. സംഭവത്തിന് സാക്ഷിയായ ഒരാള്‍ ബൈക്കിെൻറ നമ്പര്‍ പൊലീസിനെ അറിയിക്കുകയും അന്വേഷണത്തിലൂടെ പ്രതികളെ കണ്ടതത്തുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.