?????????? ????? ?????? ??????????????

ഇന്ത്യയിൽ വിശാല രാഷ്ടീയ സഖ്യം രൂപപ്പെടണം -റസാഖ് പാലേരി

മനാമ: വീണ്ടും അധികാരത്തിലെത്തിയ നരേന്ദ്ര മോദിയുടെ ഭരണകൂടത്തെ താഴെയിറക്കാൻ രാജ്യത്ത് പ്രവർത്തിക്കുന്ന മുഴു വൻ രാഷ്ടീയ പാർട്ടികളും ഒരുമിച്ചു നിൽക്കുന്ന വിശാല മതേതര ജനാധിപത്യ സഖ്യം അനിവാര്യ മായി രൂപപ്പെടണമെന്ന് വെൽഫെയ ർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ്​ റസാഖ് പാലേരി. ഇതിന് തടസ്സമാകുന്ന മുഴുവൻ പ്രാദേശികവും സംഘടനാപരവുമായ ശാഠ്യങ് ങൾ രാജ്യത്ത പാർട്ടികൾ താൽകാലികമായി മാറ്റിവെക്കുകയും വേണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു .

ഇലക്ഷൻ കമ്മീഷൻ ഉൾപ്പെടെ ജനാധിപത്യത്തിന്റെ സംവിധാനങ്ങളേയും തങ്ങൾക്കനുകൂലമാക്കാൻ ഗൂഢ നീക്കങ്ങളാണ് ബി ജെ പി ഈ ഇലക്ഷനിൽ നടത്തിയത്. വോട്ടിങ്ങ് യന്ത്രങ്ങളിൽ നടത്തിയ തട്ടിപ്പുകൾ ഉൾപ്പെടെ രാഷ്ട്രീയ വിഷയമാക്കി ഉയർത്താൻ കഴിയും വിധം പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ഹ്രസ്വസന്ദർശനാർഥം ബഹ്‌റൈനിൽ എത്തിയ വെൽഫയർ പാർട്ടി കേരളയുടെ ഉപാധ്യക്ഷൻ റസാഖ് പാലേരി സോഷ്യൽ വെൽഫയർ അസോസിയേഷൻ, സിഞ്ചിലെ ഫ്രൻറ്​സ് ഓഡിറ്റോറിയത്തിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരു. സോഷ്യൽ വെൽഫയർ പ്രസിഡൻറ്​ സലിം എടത്തല അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി മുഹമ്മദ് എറിയാട് സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡൻറ്​ മുഹമ്മദ് അലി മലപ്പുറം നന്ദിയും പറഞ്ഞു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.