കോമരം ‘തൊപ്പിക്കാരെ’എന്നു വിളിച്ച്​ പ്രസാദം നൽകുന്ന എ​ൻെറ നാട്​

ശ്രീ അയ്യപ്പ സേവാ സംഘം ബുദയ്യയിലെ ഒരു ലേബർ ക്യാമ്പിൽ നടത്തിയ നോബുതുറ ജീവിതത്തിലെ മറക്കാൻ ആകാത്ത ഒരു അനുഭവം ആ യിരുന്നു
ദൈവത്തി​​െൻറ സ്വന്തം നാടാണ്​ കേരളം. അവിടെ പൂരങ്ങളുടെ പൂരം നടക്കുന്ന തൃശൂരിലെ പാവറട്ടിയിലെ വെൻമേന ാട് ആണ് എ​​െൻറ സ്ഥലം. പേരു പോലെ തന്നെ വെണ്മയുള്ള നാട്. തറവാട് ക്ഷേത്രമായ വേളത്ത്‌ അമ്പലത്തിൽ കോമരം തുള്ളുമ്പോൾ ‘തൊപ്പിക്കാരെ’ എന്നു വിളിച്ചു അമ്പലത്തിലെ പ്രസാദം കൊടുക്കുന്ന ഒരു ചടങ്ങ് ഉണ്ടായിരുന്നു.

പ്രസാദം വാങ്ങുവാൻ അബ്ബാസ് ഇക്കാ സ്ഥിരമായി ഉണ്ടാവാറുണ്ട്. മുസ്​ലീം സഹോദരന്മാരെ കോമരം സ്​നേഹബഹുമാനത്തോടെ വിളിച്ചിരുന്ന പേരാണ് തൊപ്പിക്കാർ എന്ന്​. കയർ പണി ആയിരുന്നു പണ്ട് ഞങ്ങളുടെ നാട്ടിലെ എല്ലാവരുടെയും പ്രധാന ജോലി. നാട്ടിലെ ആഘോഷങ്ങൾ എല്ലാം ഒരേപോലെ ഞങ്ങൾ ഒര​ുമയോടെ ആഘോഷിച്ചിരുന്നു. തൊട്ടടുത്ത പള്ളിയിൽ നിന്നും ‘വിരിഞ്ഞി’വാങ്ങുവാൻ ആ ദേശത്തെ ഭൂരിഭാഗം വീടുകളിൽനിന്നും പോകാറുണ്ട്. നോമ്പുകാലം എത്തു​േമ്പാൾ നാടി​​െൻറ ഒരുമയുടെ ചൈതന്യം ഒന്നുകൂടി ഉയരും. എങ്കിലും കോളേജ് പഠന സമയത്താണ് തരികഞ്ഞിയിലൂടെ റമസാൻ മാസത്തെ കൂടുതൽ അറിഞ്ഞത്. പിന്നീട്​ പ്രവാസിയായി ബഹ്​റൈനിൽ എത്തിയപ്പോൾ റമദാൻ പുണ്യ പ്രവർത്തികളിൽ സഹകരിക്കാൻ വിവിധ സംഘടനകളിലൂടെ സാധിച്ചു.

ശ്രീ അയ്യപ്പ സേവാ സംഘം ബുദയ്യയിലെ ഒരു ലേബർ ക്യാമ്പിൽ നടത്തിയ നോബുതുറ ജീവിതത്തിലെ മറക്കാൻ ആകാത്ത ഒരു അനുഭവം ആയിരുന്നു. മണലാരണ്യത്തിലെ നന്മ മനസുകളിൽ ഒരാളായ എ​​െൻറ സഹോദരതുല്യനായ സലാം മമ്പാടുമൂലയെ പരിചയപ്പെട്ടതുമുതൽ എല്ലാവർഷവും കെ.എം.സി.സി ബഹ്​റൈനി​​െൻറ സമൂഹ നോബ് തുറയിൽ കുടുംബസമേതം പങ്കെടുക്കാറുണ്ട്. പ്രവാസ ഭൂമിയിലെ പ്രിയ കൂട്ടുകാരൻ മഷൂദി​​െൻറ വീട്ടിൽനിന്ന്​ നോമ്പുതുറ വിഭവങ്ങൾ അദ്ദേഹം എത്തിക്കാറുണ്ട്. പരസ്പ സ്നേഹം ഊട്ടിയുറപ്പിക്കാനുള്ള ഒരു മാസം കൂടിയായിത്തീരുന്നു റമസാൻ. ക്ഷണികമായ ജീവിതത്തിൽ പരസ്പര സ്നേഹത്തി​​െൻറയും വിശ്വാസത്തി​​െൻറയും പുണ്യദിനങ്ങളാണ്​ റമദാൻ.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.