????? ???????????? ????????????? ?????????????????????

പാചക വാതക ചോർച്ച; മൂന്ന്​ സ്​ത്രീകൾ മരിച്ചു; രണ്ട​ുപേർ ആശുപത്രിയിൽ

മനാമ: ബഹ്​റൈനിൽ പാചക വാതക ചോർച്ച​െയ ത​ുടർന്ന്​ മൂന്ന്​ സ്വദേശികൾ​ മരിച്ചു. മരിച്ചവരിൽ രണ്ടുപേർ സഹോദരിമാരാ ണ്​. രണ്ടുപേർ ഗുരുതരാവസ്ഥയിൽ ആ​ശുപത്രിയിലാണ്​. സഫിയ താഹിർ (45),ഫാതിമ താഹിർ (41), ഇവരുടെ അടുത്ത ബന്​ധു ഹവ്​റ റദി (30) എന് നിവരാണ്​ മരിച്ചത്​. സൈന താഹിർ(17), സക്കീന താഹിർ (16) എന്നിവർ കിങ്​ ഹമദ്​ ആശുപത്രിയിൽ ചികിത്​സയിലാണ്​.

ഇവരുടെ വീട്ടി​​െൻറ അടുക്കളക്ക്​ സമീപത്തുള്ള ഗ്യാരേജിലാണ്​ മൃതദേഹങ്ങൾ കാണപ്പെട്ടത്​. പാചക വാതകം ശ്വാസിച്ചാണ്​ മരണം സംഭവിച്ചതെന്നും സ്​ഫോടനം ഉണ്ടായിട്ടില്ലെന്നും ശരീരത്ത്​ ​െപാള്ളലേറ്റിട്ടി​െലന്നും ദൃക്​സാക്ഷികളെ പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോർട്ട്​ ചെയ്​തു. സുരക്ഷ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഇൗദ്​ രണ്ടാം ദിനത്തിൽ നടന്ന ദുരന്തവാർത്ത സമൂഹത്തിനെ ശോകമൂകമാക്കി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.