??????? ?????? ??? ???????? ????? ????????? ???????????? ????? ????????, ???????, ?????????? ??????? ?????? ? ???? ???????? ??? ????????? ????????????

വൃദ്ധസദനത്തില്‍ പെരുന്നാള്‍ സന്തോഷവുമായി മന്ത്രിയെത്തി

മനാമ: നാഷണല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍ വൃദ്ധ സദനത്തിലെ അന്തേവാസികള്‍ക്ക് പെരുന്നാള്‍ സന്തോഷവുമായി തൊഴില്‍, സാമ ൂഹിക ക്ഷേമകാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ എത്തി. അന്തേവാസികള്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേ രുകയും സ്നേഹ സമ്മാനങ്ങള്‍ കൈമാറുകയും ആശ്വാസ വചനങ്ങള്‍ ആശംസിക്കുകയും ചെയ്തു.

കുടുംബങ്ങളില്‍ ലഭിക്കുന്ന പെരുന്നാള്‍ സന്തോഷം ഇവിടെയും ലഭിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച മന്ത്രി അവരുടെ ആരോഗ്യ വിവരങ്ങള്‍ ആരായുകയും ആവശ്യമായ സംവിധാനങ്ങളുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തു. സമൂഹത്തിന് വേണ്ടി കഴിഞ്ഞ കാലങ്ങളില്‍ ഇവര്‍ ചെയ്ത സേവനങ്ങള്‍ മഹത്തരമായിരുന്നെന്നും അത് മറന്നു പോകാൻ കഴിയുന്നതല്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

വാര്‍ധക്യത്തിലുള്ളവരെ പുനരധിവസിപ്പിക്കുന്നതിനായി 1984ല്‍ തന്നെ നിയമ നിര്‍മാണം നടത്തിയ രാജ്യമാണ് ബഹ്റൈന്‍. വിവിധ സ്ഥാപനങ്ങളും സംഘടനകളുമായി സഹകരിച്ച് ഇതിനുള്ള സംവിധാനങ്ങളേര്‍പ്പെടുത്താന്‍ കഴിഞ്ഞത് നേട്ടമാണെന്നും അദ്ദേഹം വിലയിരുത്തി. 60 കഴിഞ്ഞവര്‍ക്ക് സര്‍ക്കാര്‍ ഫീസുകളില്‍ 50 ശതമാനം ഇളവും നല്‍കുന്നുണ്ട്. മന്ത്രിയോടൊപ്പം എന്‍.ബി.ബി ചീഫ് എക്സിക്യൂട്ടീവ് ജാന്‍ ക്രിസ്​റ്റോവ്​ ഡ്യൂറന്‍റ്, നാഷണല്‍ കമ്മിറ്റി ഫോര്‍ എള്‍ഡര്‍ലി അംഗങ്ങള്‍, മന്ത്രാലയ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.