?????????? ????????? ??????????? ????? ?????????? ??????? ???????????? ?????????? ???.???? ??????? ????? ????????? ??? ??????? ?? ???? ??????????????

മൂന്നാമത് എമേര്‍ജിങ് ടെക്നോളജീസ് ഫോറത്തില്‍ ബഹ്റൈന്‍ പങ്കാളിയായി

മനാമ: അമേരിക്കയില്‍ നടന്ന മൂന്നാമത് എമേര്‍ജിങ് ടെക്നോളജീസ് ഫോറത്തില്‍ ബഹ്റൈന്‍ പങ്കാളിയായി. അമേരിക്കയിലെ ബഹ്റൈന്‍ അംബാസഡര്‍ ശൈഖ് അബ്​ദുല്ല ബിന്‍ റാഷിദ് ആല്‍ ഖലീഫയാണ് ബഹ്റൈനെ പ്രതിനിധീകരിച്ച് ഫോറത്തില്‍ പങ്കെടുത് തത്. അമേരിക്കന്‍ ടെക്നോളജി കൗണ്‍സിൽ^‍-വ്യവസായിക ഉപദേശക സമിതിയാണ് ഇപ്രാവശ്യത്തെ ഫോറം സംഘടിപ്പിച്ചത്.

‘പ് രാദേശികം മുതല്‍ അന്താരാഷ്​ട്ര തലം വരെ: ഡിജിറ്റല്‍ യുഗത്തിന് വേണ്ടിയുള്ള എമേര്‍ജിങ് സാങ്കേതിക വിദ്യ’ എന്ന പ്രമേയത്തില്‍ നടന്ന ഫോറത്തില്‍ ബഹ്റൈനിലെ സാമ്പത്തിക വളര്‍ച്ചാ നയങ്ങളെ സംബന്ധിച്ചും വരുമാന മാര്‍ഗങ്ങളിലെ വൈവിധ്യങ്ങളെ കുറിച്ചും വിശദീകരിച്ചു കൊണ്ട്​ അംബാസഡർ ഫോറത്തെ അഭി​സംബോധന ചെയ്​തു. നിക്ഷേപക സംരംഭകരെ ആകര്‍ഷിക്കുന്ന വിധം ഉദാരമായ രീതികള്‍ കൈക്കൊള്ളാനും ബഹ്റൈന് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മേഖലയിലെ വളര്‍ച്ചയുള്ള സാമ്പത്തിക കേന്ദ്രമാക്കി കഴിഞ്ഞ നാല് പതിറ്റാണ്ടായി ബഹ്റൈനെ നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. എണ്ണയിതര വരുമാന മാര്‍ഗങ്ങളെ കുറിച്ച് നേരത്തെ തന്നെ ചിന്തിച്ച് തുടങ്ങാന്‍ ബഹ്റൈന് സാധിച്ചു.

സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയതി​​െൻറ ഫലമായി 400 ലധികം സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ സാധിച്ചു. കുടാതെ 3000 ത്തോളം അംഗീകൃത സാമ്പത്തിക ഫണ്ടുകളും പ്രവര്‍ത്തിക്കുന്നു. സാമ്പത്തിക സാങ്കേതിക വിദ്യയില്‍ മുന്നേറ്റമുണ്ടാക്കുന്നതിനുള്ള പദ്ധതികള്‍ക്കും ബഹ്റൈന്‍ രൂപം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മേഖലയിലെ സാമ്പത്തിക കേന്ദ്രമായി തുടരുന്നതിനുള്ള പല വിധ പദ്ധതികളും ആവിഷ്കരിച്ച് നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.