വൻകുടൽ അര്‍ബുദം നേരത്തെ കണ്ടെത്താനുള്ള സംവിധാനം ബഹ്റൈനില്‍

മനാമ: വൻകുടലിലെ അര്‍ബുദം നേരത്തെ കണ്ടെത്താനുള്ള സംവിധാനം ഇതാദ്യമായി ബഹ്റൈനില്‍ ആരംഭിച്ചു. മേഖലയിലെ തന്നെ ആദ ്യത്തെ ചുവടുവെപ്പാണിതെന്ന് കിങ് ഹമദ് റോയല്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.വൻകുടലിലെ അര്‍ബുദത്തെക് കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതി​​െൻറ ഭാഗമായാണ് ആരോഗ്യ മന്ത്രാലയവും പകര്‍ച്ചയില്ലാത്ത വിട്ടുമാറാത്ത രോഗ പ്രതിരോധ വിഭാഗവും സഹകരിച്ചാണ് നേരത്തെയുള്ള അര്‍ബുദ പരിശോധന സൗജന്യമാക്കിയിട്ടുള്ളത്​. 45 നും 75നുമിടയില്‍ പ്രായമുള്ള സ്ത്രീ പുരുഷന്മാരിലാണ്​ അര്‍ബുദ ബോധവല്‍ക്കരണം നടത്തുക.

ബോധവൽക്കരണ കാമ്പയിനില്‍ വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്​റ്റാഫുകളും പങ്കാളിയാകും. രാജ്യത്ത്​ 45 നും 70 നുമിടയില്‍ പ്രായമുള്ള പുരുഷന്മാര്‍ 1.5 ലക്ഷത്തോളം വരുമെന്നാണ് കണക്കാക്കപ്പെടുന്നു. രോഗം വന്നിട്ട് ചികില്‍സിക്കുന്നതിനേക്കാള്‍ വരാതെ സൂക്ഷിക്കുന്നതും നേരത്തെയുള്ള കണ്ടെത്തലിലൂടെ ആദ്യഘട്ടത്തില്‍ തന്നെ ഉചിത ചികില്‍സ ലഭ്യമാക്കുന്നതും ഗുണകരമാകുമെന്ന് കിങ് ഹമദ് മെഡിക്കല്‍ കോളജിലെ പാത്തോളജി വിഭാഗം കണ്‍സള്‍ട്ടൻറ്​ ഡോ. ഉമര്‍ ശരീഫ് വ്യക്തമാക്കി. നേരത്തെ രോഗനിര്‍ണയം നടത്തിയാല്‍ രോഗം മൂര്‍ഛിച്ച് മരണപ്പെടുന്നതില്‍ നിന്ന് തടയാന്‍ സാധിക്കും. അര്‍ബുദങ്ങളുടെ കൂട്ടത്തില്‍ മൂന്നാം സ്ഥാനത്താണ് കോളോന്‍ അര്‍ബുദം. ബഹ്റൈനില്‍ ഇതി​​െൻറ വ്യാപനം രണ്ടാം സ്ഥാനത്താണ്.

തെറ്റായ ഭക്ഷണ രീതി, വ്യായാമക്കുറവ്, പൊണ്ണത്തടി, പുകവലി തുടങ്ങിയവ അര്‍ബുദത്തിലേക്ക് വഴിതെളിക്കുന്നവയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അര്‍ബുദ ബോധവല്‍ക്കരണ കാമ്പയിന്‍ കാലയളവില്‍ ചികില്‍സ സൗജന്യമായിരിക്കും. സാധാരണ ഗതിയില്‍ സാമ്പിള്‍ പരിശോധനക്ക് 250 ദിനാര്‍ ഒരാള്‍ക്ക് ചെലവ് വരും. രോഗികളുടെ വര്‍ധനവിനനസുരിച്ച് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും കൂടുതല്‍ ഡോക്ടര്‍മാരെ നിശ്ചയിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഈ മാസം 13ന് ആരംഭിക്കുന്ന കാമ്പയിന്‍ അവന്യൂസ് മാളിലായിരിക്കും. ആദ്യ ഘട്ടത്തില്‍ മുഹറഖ് ഗവര്‍ണറേറ്റിലുള്ളവര്‍ക്കായിരിക്കും നടപ്പാക്കുക. 5,000 പേര്‍ക്കാണ് രോഗ പരിശോധന നടത്തുക. രണ്ടാം ഘട്ടത്തില്‍ ബാക്കി ഗവര്‍ണറേറ്റുകളിലുള്ളവര്‍ക്കും ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.