??? ??????? ??????????? ?????? ??????????? ????????????? ?????? ??????????

അനധികൃത പരസ്യങ്ങള്‍ നീക്കം ചെയ്തു

മനാമ: റിഫ സൂഖില്‍ അനധികൃതമായി പതിച്ച പരസ്യങ്ങളും നോട്ടീസുകളും നീക്കം ചെയ്തതായി ദക്ഷിണ മേഖല മുനിസിപ്പല്‍ കൗ ണ്‍സില്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ശുചിത്വ, സേവന ഫോളോ അപ് വിഭാഗവുമായി സഹകരിച്ചാണ് വിവിധ ചുമരുകളില്‍ പതിച്ചിരുന്ന നോട്ടീസുകള്‍ നീക്കം ചെയ്തത്. അനധികൃതമായി പരസ്യങ്ങള്‍ പതിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

റോഡുകളിലെ സുന്ദരമായ പൊതു കാഴ്ച്ചക്ക് മങ്ങലേൽപിക്കുന്ന ഇത്തരം പരസ്യങ്ങള്‍ പതിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. പലയിടങ്ങളിലും ട്രാഫിക് സൂചക ബോര്‍ഡുകളിലാണ് പരസ്യങ്ങള്‍ പതിച്ചിരുന്നത്. കൂടാതെ കടകളുടെ ചുമരുകളിലും പരസ്യങ്ങള്‍ പതിച്ചിരുന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.