?????????

വിഷം ഉള്ളിൽച്ചെന്ന്​ ബീഹാർ സ്വദേശി മരിച്ച സംഭവം: സുഹൃത്തുക്കൾ അറസ്​റ്റിൽ

മനാമ: വിഷം ഉള്ളിൽച്ചെന്ന്​ ബീഹാർ സ്വദേശിയായ യുവാവ്​ മരിച്ച സംഭവത്തിൽ സുഹൃത്ത​ുക്കൾ അറസ്​റ്റിലായി. അത്താഴം ക ഴിക്കാൻ ക്ഷണിച്ച സുഹൃത്തുക്കൾ തനിക്ക്​ വിഷം നൽകിയതാണെന്ന മരണമൊഴിയുടെ അടിസ്ഥാനത്തിലാണ്​ നടപടി. അതേസമയം യുവാ വി​​െൻറ പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്​ കിട്ടാൻ അധികൃതർ കാത്തിരിക്കുകയാണ്​. കഴിഞ്ഞ വെള്ളിയാഴ്​ചയായിരുന് നു കേസിന്​ ആസ്​പദമായ സംഭവം നടന്നത്​. ബുദയ്യയിലെ ബ്ലൂ സ്വിമ്മിംഗ്​ ക്രാബ്​ ഫാക്​ടറി മാനേജരായ പട്​ന സ്വദേശി അബുതാലിബ്​ (30)ആണ്​ സൽമാനിയ ആശുപത്രിയിൽ മരിച്ചത്​.

ഇദ്ദേഹത്തെ രണ്ട്​ സുഹൃത്തുക്കൾ അത്താഴം കഴിക്കാൻ ക്ഷണിക്കുകയും ഇതിനിടയിൽ ശാരീരിക അസ്വസ്ഥതകളെ തുടർന്ന്​ ബുദയ്യ ഹെൽത്ത്​ സ​െൻററിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അബുതാലിബി​​െൻറ ബഹ്​റൈനിലുള്ള സഹോദരനും അമ്മാവനും വിവരം അറിഞ്ഞ്​ എത്തു​േമ്പാൾ താലിബ്​ തുടർച്ചയായി ഛർദിക്കുകയും അമിതമായി വിയർക്കുകയും ചെയ്യുന്ന അവസ്ഥയിലായിരുന്നു. തുടർന്ന്​ ഡോക്​ടർമാർ അബുതാലിബിനെ സൽമാനിയ ആശുപത്രിയിലേക്ക്​ ശുപാർ​ശ ചെയ്​തു. ഇവിടെ എത്തിയപ്പോൾ ഡോക്​ടർമാരോട്​ യുവാവ്​ പറഞ്ഞത്​, സുഹൃത്തുക്കൾ തനിക്ക്​ വിഷം നൽകി എന്നായിരുന്നു. ചികിത്​സ നൽകുന്നതിനിടെ രാത്രിയോടെ താലിബ്​ മരിക്കുകയും ചെയ്​തു.

അമ്മാവനായ മുഹമ്മദ്​ ഖുത്തുബ്ബുദ്ദീൻ, താലിബി​​െൻറ മൂത്ത സഹോദരൻ അബ്​ദുൽ മാലിക്ക്​ എന്നിവർ വിവരം അറിഞ്ഞതോടെ ആകെ തളർന്നിരിക്കുകയാണ്​. താലിബി​​​െൻറ വൃദ്ധമാതാവും ഭാര്യയും ഉൾപ്പെടെയുള്ള നാട്ടിലെ ബന്​ധുക്കളും മരണവാർത്ത അറിഞ്ഞ്​ ഞെട്ടിയിരിക്കുകയാണെന്നും സഹോദരൻ പറഞ്ഞു. കഴിഞ്ഞ ഏഴുവർഷമായി യുവാവ്​ ബഹ്​റൈനിൽ പ്രവാസിയാണ്​. മൃതദേഹം മേൽനടപടികൾക്കായി സൽമാനിയ മെഡിക്കൽ കോംപ്ലക്​സ്​ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്​.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.