ആരോഗ്യ മേഖലയില്‍ 79 ശതമാനം സ്വദേശികള്‍

സ്വദേശിവൽക്കരണം ശക്​തമാക്കുന്നതിനുള്ള പാര്‍ലമ​െൻറ്​ വസ്തുതാന്വേഷണക്കമ്മീഷനുമായുള്ള സിറ്റിങിലാണ് ഇക്കാര ്യം മന്ത്രി അറിയിച്ചത്​
മനാമ: ആരോഗ്യ മേഖലയില്‍ തൊഴിലെടുക്കുന്നവരില്‍ 79 ശതമാനവും സ്വദേശികളാണെന്ന് ആരോഗ ്യ മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹ് വ്യക്തമാക്കി. സ്വദേശിവൽക്കരണം ശക്​തമാക്കുന്നതിനുള്ള പാര്‍ലമ​െൻറ്​ വസ്തുതാന്വേഷണക്കമ്മീഷനുമായുള്ള സിറ്റിങിലാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്. പൊതു, സ്വകാര്യ മേഖലകളില്‍ സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തുന്നതി​​െൻറ ഭാഗമായാണ് പാര്‍ലമ​െൻറ്​ സംഘം വസ്തുതാന്വേഷണം നടത്തുന്നത്.

ആരോഗ്യ മന്ത്രാലയത്തില്‍ മൊത്തം 8700 ഉദ്യോഗസ്ഥരാണുള്ളത്. നഴ്സിങ് മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുമെന്നും ഇതിനായി പ്രത്യേക പദ്ധതി തയാറാക്കുമെന്നും മന്ത്രി പാര്‍ലമ​െൻറ്​ സംഘത്തിന് ഉറപ്പു നല്‍കി. നിലവില്‍ 1451 വിദേശി നഴ്സുമാരാണുള്ളത്. 2018ല്‍ കേവലം 158 സ്വദേശി നഴ്സുമാരെയാണ് റിക്രൂട്ട് ചെയ്തത്. വര്‍ഷം തോറും 80 ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കാനുള്ള സംവിധാനം മന്ത്രാലയത്തിനുണ്ടെന്ന് മന്ത്രി വ്യക്തമാക്കിയതായി വസ്​തുതാന്വേഷണ സംഘത്തലവനായ പാര്‍ലമ​െൻറംഗം ഇബ്രാഹിം അന്നഫീഇ അറിയിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.