സ്വദേശിവത്​ക്കരണത്തിനായി ആവശ്യമുയരുന്നു

മനാമ: ബഹ്​റൈനിൽ വിവിധ മേഖലകളിൽ സ്വദേശിവത്​ക്കരണം എന്ന ആവശ്യമുയരുന്നു. ഇൗ ആവ​ശ്യത്തെ ഗവൺമ​​െൻറും മുഖവിലക്ക്​ എടുക്കുന്നതായാണ്​ സൂചനകൾ. ഇതി​​​െൻറ ഭാഗമായാണ്,​ ആരോഗ്യ മേഖലയില്‍ തൊഴിലെടുക്കുന്നവരില്‍ 79 ശതമാനവും സ്വദേശികളാണെന്ന് ആരോഗ്യ മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതും.

സ്വദേശിവൽക്കരണം ശക്​തമാക്കുന്നതിനുള്ള പാര്‍ലമ​​െൻറ്​ വസ്തുതാന്വേഷണക്കമ്മീഷനുമായുള്ള സിറ്റിങിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചിരുന്നത്​. അതേസമയം 35 ഒാളം തസ്​തികകളിൽ സ്വദേശിവത്​ക്കരണം നടപ്പാക്കണമെന്ന്​ പാർലമ​​െൻറിൽ ഒരുവിഭാഗം എം.പിമാർ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സ്വദേശികൾക്ക്​ ഇൗ തസ്​തികകളിൽ മിനിമം വേതനവും നടപ്പാക്കണമെന്നും എം.പിമാർ സൂചിപ്പിച്ചിരുന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.