മനുഷ്യക്കടത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ ബഹ്റൈന്‍ മുന്നില്‍ -വിദേശകാര്യ മന്ത്രി

മനാമ: മനുഷ്യക്കടത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ ബഹ്റൈന്‍ മുന്‍നിരയിലാണെന്ന് വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ ് ബിന്‍ അഹ്​മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ വ്യക്തമാക്കി. ഈ മേഖലയില്‍ ചടുലവും സൂക്ഷ്മവുമായ പ്രവര്‍ത്തനങ്ങളാണ് ബഹ ്റൈന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മനുഷ്യക്കടത്ത് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വിജയിച്ച നാടുകളുടെ കൂടെയാണ് ബഹ്റൈനുള്ളതെന്നത് അഭിമാനകരമാണ്.

അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയത്തി​​െൻററിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മനുഷ്യാവകാശം സംരക്ഷിക്കുന്നതിനും മനുഷ്യക്കടത്ത് തടയുന്നതിനും ഹമദ് രാജാവി​​െൻറ സമ്പൂർണ പരിഷ്കരണ ശ്രമങ്ങള്‍ ഏറെ ഗുണകരമായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യക്കടത്ത് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മിഡിലീസ്​റ്റ്​ മേഖലയില്‍ ഒന്നാം സ്ഥാനം നേടിയെടുക്കാന്‍ സാധിച്ചത് ഏറെ ആഹ്ലാദകരമാണ്.

എല്‍.എം.ആര്‍.എ ചീഫ് എക്സിക്യൂട്ടീവ് ഉസാമ ബിന്‍ അബ്​ദുല്ല അല്‍ അബ്സിയുടെ നേതൃത്വത്തില്‍ മനുഷ്യക്കടത്ത് വിരുദ്ധ സമിതിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. മനുഷ്യക്കടത്ത് വിരുദ്ധ പ്രവര്‍ത്തനത്തില്‍ യു.എസുമായുള്ള സഹകരണവും ഏറെ ഗുണം ചെയ്തതായി മന്ത്രി ചൂണ്ടിക്കാട്ടി. ഈ രംഗത്ത് വിവിധ രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.