????????????? ???????????? ???????????????

മാലദ്വീപ്​​ പാർട്​ണർഷിപ് ഫോറത്തിൽ ബഹ്​റൈൻ പ്രതിനിധികൾ പ​െങ്കടുത്തു

മനാമ: മാലദ്വീപ്​സ്​ പാർട്​ണർഷിപ് ഫോറത്തിൽ ബഹ്​റൈൻ പ്രതിനിധികൾ പ​െങ്കടുത്തു. പ്രസിഡൻറ്​ ഇബ്രാഹീം മുഹമ്മദ്​ സോലിഹ്​ ​േഫാറത്തി​​െൻറ ഉദ്​ഘാടനം നിർവഹിച്ചു. ന്യൂദൽഹി അംബാസഡർ അബ്​ദുൽ റഹ്​മാൻ മുഹമ്മദ്​ അൽ ക്യുദ്​ സാന്നിധ് യം വഹിച്ചു. മാൽദ്വീപ്​സ്​ വികസനത്തിലും സാമ്പത്തിക രംഗത്തിലും ഉണ്ടാക്കുന്ന മുന്നേറ്റങ്ങൾക്ക്​ ബഹ്​റൈൻ പിന്തുണ നൽകുമെന്ന്​ ബഹ്​റൈൻ അംബാസഡർ ഫോറത്തിൽ വ്യക്തമാക്കി.

വിദേ​ശ നിക്ഷേപകർക്ക്​ എല്ലാവിധ സംരക്ഷണങ്ങളും സുസ്ഥിരവും ആകർഷണീയവുമായ നയസമീപനങ്ങളും നടപ്പാക്കുമെന്ന്​ ഗവൺമ​െൻറ്​ പ്രതിനിധികളും വ്യക്തമാക്കി. സൗദി അറേബ്യ, യു.എ.ഇ,കുവൈത്ത്​,ഇൗജിപ്​ത്​, ​േമാറോ​േക്കാ, യു.കെ, ജർമ്മനി, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ സംബന്​ധിച്ചു. മാൽദ്വീപ്​സ്​ വിദേശകാര്യമന്ത്രി അബ്​ദുല്ല ഷഹീദിനെ ബഹ്​​ൈറൻ അംബാസഡർ, ബഹ്​റൈൻ വിദേശകാര്യമന്ത്രി ശൈഖ്​ ഖാലിദ്​ ബിൻ അഹ്​മദി​​െൻറ ആശംസകൾ അറിയിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.