???????-^?? ?????????? ???? ??????????????? ???? ????? ????? ???????? ???? ???? ???????????? ???????? ???????????????? ???????? ?????????????????


മനാമ: സ്മാര്‍ട്ട് വാട്ടര്‍ മീറ്ററുകള്‍ ഉപഭോക്താക്കള്‍ക്ക് ഉപഭോഗം മനസ്സിലാക്കി നിയന്ത്രണമേര്‍പ്പെടുത ്താന്‍ പറ്റുന്ന തരത്തിലുള്ളതാണെന്ന് വൈദ്യുത^ജല അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ശൈഖ് നവാഫ് ബിന്‍ ഇബ്രാഹിം ആല് ‍ ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം സല്‍മാബാദിലെ വാട്ടര്‍ ഡിസ്ട്രിബ്യൂഷന്‍ യൂനിറ്റ് സന്ദര്‍ശിച്ച ശേഷം സംസാരിക് കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള മെക്കാനിക്കല്‍ മീറ്ററുകള്‍ക്ക് പകരം സ്മാര്‍ട്ട് ഡിജിറ്റല്‍ മീറ്ററുകളാണ് സ്ഥാപിക്കുക.

ഇതി​​െൻറ സുരക്ഷയും സൂക്ഷ്മതയും പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജല ഉപയോഗം രേഖപ്പെടുത്താനും നിയന്ത്രണമേര്‍പ്പെടുത്താനും ഇത് വഴി സാധിക്കും. നിലവില്‍ രാജ്യത്തി​​െൻറ പല ഭാഗങ്ങളിലായി വിവിധ തരത്തിലുള്ള 2,38,302 വാട്ടര്‍ മീറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ഇവയില്‍ 1,02,500 മീറ്ററുകള്‍ സ്മാര്‍ട്ട് മീറ്ററാക്കിയിട്ടുണ്ട്. ഇതില്‍ 40,000 മീറ്ററുകള്‍ ഓട്ടോമാറ്റിക് വയര്‍ലെസ് റീഡിങ് സാധ്യമാക്കിയിട്ടുണ്ട്. മുഹറഖ് ഗവര്‍ണറേറ്റില്‍ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നത് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ദക്ഷിണ ഗവര്‍ണറേറ്റില്‍ 87 ശതമാനം പൂര്‍ത്തിയാക്കി.

2020 അവസാനിക്കുന്നതിന് മുമ്പായി മുഴുവന്‍ വാട്ടര്‍ മീറ്ററുകളും സ്മാര്‍ട്ട് മീറ്ററാക്കി മാറ്റുമെന്നും അദ്ദേഹം അറിയിച്ചു. കൃത്യമായ കണക്ക് രേഖപ്പെടുത്താന്‍ സാധിക്കുമെന്നതാണ് ഈ മീറ്ററി​​െൻറ പ്രത്യേകത. ഉയര്‍ന്ന സൂക്ഷ്മതയും സുരക്ഷിതത്വവും ഇത് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.