ബഹ്​റൈൻ^കെനിയ സൗഹൃദ സഹകരണ ചർച്ച നടന്നു

മനാമ: ബഹ്​റൈൻ^കെനിയ സൗഹൃദ സഹകരണ ചർച്ച നടന്നു. വിദേശകാര്യ മന്ത്രാലയം ജനറൽ കോർട്ടിൽ നടന്ന ചർച്ചയിൽ വിദേശകാര്യ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി (അന്താരാഷ്​ട്രകാര്യ) ഡോ.ശൈഖ അബ്​ദുല്ല ബിൻ അഹ്​മദ്​ ആൽ ഖലീഫ അധ്യക്ഷത വഹിച്ചു. മേഖലയിലെയും അന്താരാഷ്​ട്രതലത്തിലുള്ളതുമായ ​സമകാലിക വികസനവും ഇരുരാജ്യങ്ങളുടെ സഹകരണവും വികസനവും ചർച്ചയിൽ കടന്നുവന്നു.

കെനിയയുമായി സഹകരണം വർധിപ്പിക്കുന്നതിലും അതുവഴി ഇരുരാജ്യങ്ങൾക്ക്​ ഉണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ചും ഡോ.ശൈഖ പറഞ്ഞു. 2018 ഫെബ്രുവരിയിൽ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ കെനിയയിൽ നടത്തിയ സന്ദർശനത്തെക്കുറിച്ചും, സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കിയതായും അവർ വ്യക്തമാക്കി. ഹമദ്​ രാജാവി​​െൻറ നേതൃത്വത്തിൽ ബഹ്​റൈൻ വികസനവും നേട്ടവും കൈ വരിച്ചിരിക്കുന്നു. സഹിഷ്​ണുത, ​സ്വാതന്ത്ര്യം, സ്ത്രീ പങ്കാളിത്തം, സുസ്ഥിര വികസനം എന്നിവയിലൂടെ ബഹ്​റൈൻ മാതൃകയാണ്​. ബഹ്​റൈനിൽ സംരംകത്വത്തിനുള്ള സാഹചര്യം ഏറെയുള്ളതിനാൽ നിലവിലുള്ള വിവിധ നിക്ഷേപ അവസരങ്ങളെക്കുറിച്ചും ഡോ. ​​ശൈഖ വിശദീകരിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.