മെച്ചപ്പെട്ട ചികില്‍സ ഉറപ്പുവരുത്തുന്നതില്‍ ആശുപത്രികളുടെ പങ്ക് ശ്ലാഘനീയം –ഹമദ് രാജാവ്

മനാമ: ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികില്‍സ ഉറപ്പുവരുത്തുന്നതില്‍ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ ഗുണകരമ ാണെന്ന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഗുദൈബിയ പാലസില്‍ അമേരിക്കന്‍ മിഷന്‍ ഹോസ്പിറ ്റല്‍ അധികൃതരെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളും പദ്ധതികളും സംഘം വിശദീകരിക്കുകയും ഭാവി വികസന പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അവതരിപ്പിക്കുകയും ചെയ്തു. പുതിയ ആശുപത്രി കെട്ടിടത്തി​​െൻറ ആല്‍ബവും രാജാവ് നോക്കിക്കണ്ടു. മനാമയുടെ ഹൃദയ ഭാഗത്ത് ജനങ്ങള്‍ക്ക് പ്രയോജനകരമായ രീതിയിലുള്ള ആശുപത്രിയുടെ പ്രവര്‍ത്തനം അഭിമാനകരമാണെന്ന് ഹമദ് രാജാവ് ചൂണ്ടിക്കാട്ടി.

മെച്ചപ്പെട്ട ചികില്‍സ കുറഞ്ഞ ചെലവില്‍ ജനങ്ങള്‍ക്ക് ഉറപ്പുവരുത്താന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് സാധിക്കുന്നുവെന്നത് പ്രോല്‍സാഹനജനകമാണ്. ഉയര്‍ന്ന കഴിവുകളുള്ള ഭിഷഗ്വരന്മാരുടെ സേവനം ആശുപത്രിയുടെ യശസ്സുയരാന്‍ കാരണമാണെന്നും അദ്ദേഹം ഉണര്‍ത്തി. കഴിഞ്ഞ 125 വര്‍ഷമായി രാജ്യത്ത് ആരോഗ്യ സേവനം നല്‍കിക്കൊണ്ടിരിക്കുന്ന അമേരിക്കന്‍ മിഷന്‍ ആശുപത്രി ബഹ്റൈനും അമേരിക്കയും തമ്മിലുള്ള ഈടുറ്റ ബന്ധത്തി​​െൻറ തെളിവ് കൂടിയാണ്. കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ കാഴ്ച്ച വെക്കാന്‍ ആശുപത്രിക്ക് സാധ്യമാകട്ടെയെന്നും രാജാവ് ആശംസിച്ചു. എ.എം.എച്ച് ചീഫ് എക്സിക്യൂട്ടീവ് ഡോ. ജോര്‍ജ് ചെറിയ​ാ​​െൻറ നേതൃത്വത്തിലുള്ള സംഘമാണ് രാജാവുമായി കൂടിക്കാഴ്​ച നടത്തിയത്.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.