??????? ???????????? ???????????????

പരിസ്ഥിതി സംരക്ഷണത്തിലും സുസ്ഥിര വികസനത്തിലും ബഹ്റൈന്‍ മുന്നില്‍ -മന്ത്രി

മനാമ: പരിസ്ഥിതി സംരക്ഷണത്തിലും സുസ്ഥിര വികസനത്തിലും ബഹ്റൈന്‍ മുന്നിലാണെന്ന് വൈദ്യുത-ജല കാര്യ മന്ത്രി ഡോ. അബ്ദുല്‍ ഹുസൈന്‍ ബിന്‍ അലി മിര്‍സ അവകാശപ്പെട്ടു. മിഡിലീസ്​റ്റ്​^ഉത്തരാഫ്രിക്ക ഉന്നതാധികാര ഗ്രീന്‍ ഇക്കണോമിക്​ ഫോറത്തിൽ പ​െങ്കടുത്ത്​ സംസാരിക്കുകയായിര​ുന്നു അദ്ദേഹം. 2008 ലാണ് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ ഇക്കണോമിക് വിഷന്‍ 2030 പ്രഖ്യാപിച്ചത്. ചൂട് വര്‍ധിപ്പിക്കുന്ന മാലിന്യങ്ങള്‍ കുറക്കുന്നതിനുള്ള സാങ്കേതിക വിദ്യയില്‍ നിക്ഷേപം നടത്തുന്നതിന് ഇത് പ്രോല്‍സാഹനം നല്‍കുന്നു. കൂടാതെ സുസ്ഥിര ഊര്‍ജ്ജ സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തുന്നതിനും പദ്ധതി നിര്‍ദേശം മുന്നോട്ടു വെക്കുന്നുണ്ട്.

ഇതില്‍ സ്വകാര്യ മേഖലയുടെ കൂടുതല്‍ സഹകരണം ഉറപ്പുവരുത്താനും ഊന്നലുണ്ട്. സുസ്ഥിര ഊര്‍ജ്ജ പദ്ധതികളില്‍ മുതല്‍മുടക്ക് നടത്തുന്നതിനും ഈ രംഗത്തുള്ള നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും ബഹ്റൈന്‍ ഒരുക്കമാണ്. സൂര്യപ്രകാശം, കാറ്റ് എന്നിവയില്‍ നിന്നും ഊര്‍ജ്ജം ഉല്‍പാദിപ്പിക്കാനുള്ള പദ്ധതികള്‍ വിജയകരമായ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു. അസ്കറില്‍ 100 മെഗാവാട്ടി​​െൻറ സൗരോര്‍ജ്ജ പദ്ധതി സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്​. എന്ന് മാത്രമല്ല, ഇത്തരം പദ്ധതികള്‍ ബഹ്റൈനി യുവാക്കള്‍ക്ക് ധാരാളം തൊഴിലവസരങ്ങളും ലഭ്യമാക്കും. സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്ന വൈദ്യുതിയുടെ വിലയേക്കാള്‍ താഴ്ന്ന വിലയില്‍ നല്‍കാന്‍ സാധിച്ചാല്‍ അത് മല്‍സരാധിഷ്ഠിധമായ മാര്‍ക്കറ്റ് സൃഷ്​ടിക്കുന്നതിനും കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.