സ്വദേശി യുവജനങ്ങള്‍ക്ക് ആരോഗ്യ മേഖലയില്‍ കൂടുതല്‍ അവസരം –മന്ത്രി

മനാമ: സ്വദേശി യുവതക്ക് ആരോഗ്യ മേഖലയില്‍ കൂടുതല്‍ അവസരത്തിന് വഴിയൊരുക്കുമെന്ന് ആരോഗ്യ മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹ് വ്യക്തമാക്കി. കിരീടാവകാശിയുടെ ദേശീയ കേഡര്‍ വികസന പദ്ധതിയിലൂടെ പഠനം പൂര്‍ത്തിയാക്കിയ ഡോക്ടര്‍മാരെ കഴിഞ്ഞ ദിവസം മന്ത്രിയുടെ ഓഫീസില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അവര്‍. സ്വദേശികള്‍ക്ക് വിവിധ മേഖലകളില്‍ അവസരം നല്‍കുന്നതിനുള്ള കിരീടാവകാശിയുടെ പദ്ധതിയുടെ ഗുണഫലം സമീപ ഭാവിയില്‍ തന്നെ ലഭിക്കുമെന്നാണ് കരുതുന്നത്. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ കാഴ്​ചപ്പാടി​​െൻറ ഫലമാണ് യുവാക്കള്‍ക്ക് കൂടുതല്‍ അവസരം വിവിധ മേഖലകളില്‍ ലഭിക്കാന്‍ ഇടയാക്കിയിട്ടുള്ളത്.

‘യുവതയില്‍ നിക്ഷേപിക്കുക’ എന്ന പദ്ധതി പ്രകാരമാണ് രാജ്യത്തി​​െൻറ നിര്‍മാണ പ്രക്രിയയില്‍ അവരെ ഭാഗഭാക്കാക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുള്ളത്. പദ്ധതിയുടെ ഗുണഫലം ലഭിക്കുന്നതിനും അതുവഴി സ്വദേശികള്‍ക്ക് തൊഴിലവസരങ്ങളില്‍ കൂടുതല്‍ പ്രാമുഖ്യം ലഭിക്കുന്നതിനും അവസരമുണ്ടാകുമെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. പദ്ധതി പ്രകാരം സ്വദേശി യുവതയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ആരോഗ്യ മന്ത്രാലയത്തി​​െൻറ ഭാഗമാകുന്നുണ്ട്. അവരുടെ കഴിവും യോഗ്യതകളും ശരിയായ രൂപത്തില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നും അവര്‍ അവകാശപ്പെട്ടു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.