???? ???? ??????? ?????????? ?????? ????????????? ????????? ?????? ?????? ???? ????????? ????? ??????????? ???? ???? ??????????????????? ??????????????

വന്‍കുടല്‍ അര്‍ബുദ ബോധവത്​ക്കരണ പരിപാടി വ്യാപിപ്പിക്കും

മനാമ: വന്‍കുടലിലെ അര്‍ബുദം തടയുന്നതിനുള്ള ബോധവല്‍ക്കരണ പരിപാടി വ്യാപിപ്പിക്കുമെന്ന്​ കിങ് ഹമദ് റോയല്‍ മെ ഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ കമാണ്ടര്‍ മേജര്‍ ജനറല്‍ ശൈഖ് സല്‍മാന്‍ ബിന്‍ അതിയത്തുല്ല ആല്‍ ഖലീഫ വ്യക്തമാക്ക ി. ഇത് സംബന്ധിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാർത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ മന്ത്രാലയം, പകര്‍ച്ചയില്ലാത്ത വിട്ടുമാറാത്ത രോഗ നിയന്ത്രണ ദേശീയ സമിതി എന്നിവയുമായി സഹകരിച്ചാണ് ബോധവല്‍ക്കരണം.

ഇതി​​െൻറ ഒന്നാം ഘട്ടം കഴിഞ്ഞ മാസം പ്രഖ്യാപിക്കുകയും മുഹറഖ് ഗവര്‍ണറേറ്റിലെ 5,000 പേരിലേക്ക് കാമ്പയിന്‍ സന്ദേശം എത്തിക്കുന്നതിന്​ പദ്ധതിയിടുകയും​ ചെയ്​തിരുന്നു. ആരോഗ്യ കാര്യ സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ ലഫ്. ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ അബ്​ദുല്ല ആല്‍ ഖലീഫയുടെ രക്ഷാധികാരത്തിലായിരുന്നു മുഹറഖിലെ ബോധവല്‍ക്കരണം. ബോധവല്‍ക്കരണ പരിപാടിയിലൂടെ 1,50,000 പേരിലേക്ക് സന്ദേശമെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. വന്‍കുടല്‍ അര്‍ബുദത്തെക്കുറിച്ച് കൂടുതല്‍ അവബോധം സൃഷ്​ടിക്കേണ്ടത്​ അനിവാര്യമാണെന്ന്​ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇല്ലെങ്കിൽ യൂറോപ്യന്‍ രാജ്യങ്ങളിലേത് പോലെ വര്‍ധനവുണ്ടാകുമെന്നാണ് ആശങ്ക.

യൂറോപ്യന്‍ രാജ്യങ്ങളില്‍ 20 മുതല്‍ 25 ശതമാനം വരെയാണ് ഇത് ബാധിച്ചിട്ടുള്ളത്. നേരത്തെയുള്ള പരിശോധന, ഉചിതമായ ചികില്‍സ, മാതൃകാ ജീവിത രീതി എന്നിവ അവലംബിച്ച് രോഗത്തെ ചെറുക്കാന്‍ സാധിക്കുന്നെ് കരുതുന്നു. നേരത്തെയുള്ള പരിശോധന വഴി ഭീമമായ ചികില്‍സാ ചെലവ് കുറക്കാന്‍ കഴിയും. മുഹറഖ്​ ഗവർണറേറ്റിൽ നടത്തിയ ​േബാധവൽക്കരണ പരിപാടിയിലൂടെ 4,000 പേരിലേക്ക്​ സന്ദേശം എത്തിച്ചതായി അദ്ദേഹം അറിയിച്ചു. അടുത്ത ഘട്ട ബോധവല്‍ക്കരണ പരിപാടികളിലൂടെ ബാക്കിയുള്ളവരിലേക്ക് കൂടി സന്ദേശമത്തെിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.