??????? ???????? ??????? ??????? ??????????????????????????

മനാമ: ഡ്യൂട്ടിക്കിടെ രക്തസാക്ഷിയായ സിസ്​റ്റർ ലിനിയുടെയും ബഹ്​റൈൻ മുൻ പ്രവാസി സജീഷി​​െൻറയും മക്കളെ വര വേൽക്കാനും ‘സിസ്​റ്റർ ലിനി സ്​മൃതിസന്​ധ്യ’ ഉജ്ജ്വലമാക്കാനും ‘ഒരുമ ബഹ്​റൈ​​െൻറ നേതൃത്വത്തിൽ ഒരുക്കം തുടങ്ങി . നിപരോഗിയെ ശു​​ശ്രൂഷിക്കുന്നതിനിടെ അതേരോഗം പിടിപ്പെട്ട സിസ്​റ്റർ ലിനി ഭർത്താവിന്​ എഴുതിയ കത്തിൽ മക്കളെ ബഹ്​റൈൻ കാണിക്കാൻ കൊണ്ടുപോകണമെന്ന്​ അഭ്യർഥിച്ചിരുന്നു.

ഇൗ ആഗ്രഹം പൂവണിയിക്കാനാണ്​, ​ ഒരുമ ബഹ്​റൈൻ എന്ന സംഘടന ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതും കുട്ടികളെ ബഹ്​റൈനിലേക്ക്​ ക്ഷണിച്ചിരിക്കുന്നതും. ജൂലൈ 11 നാണ്​ സജീഷും മക്കളായ റിതുൽ (ആറ്​), സിദ്ധാർത്ഥ്​(മൂന്ന്​), ലിനിയുടെ മാതാവ്​ രാധ എന്നിവർ ബഹ്​റൈനിൽ എത്തുന്നത്​. ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബി​​െൻറ സഹകരണത്തോടെ ജൂലൈ 12ന്​ രാത്രി ഏഴ്​ മുതൽ ഇന്ത്യൻ ക്ലബ്ബിൽ നടത്തുന്ന ‘സ്നേഹ സ്മൃതി’യിൽ ലിനിയുടെ കുടുംബാംഗങ്ങൾ പ​െങ്കടുക്കും.

ചടങ്ങിൽ മെലഡി ഗാനമേളയും നടക്കും. വാർത്താസമ്മേളനത്തിൽ സംഘാടക കമ്മിറ്റി രക്ഷാധികാരികളായ പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, ആർ.പവിത്രൻ, ചെയർമാൻ ചെമ്പൻ ജലാൽ, ഒരുമ പ്രസിഡൻറ്​ സവിനേഷ്​, സെക്രട്ടറി സനീഷ്​, ജനറൽ കൺവീനർ അവിനാഷ്​, ട്രഷറർ ഗോപാലൻ, പ്രോഗ്രാം കൺവീനർ വി.കെ. ജയേഷ്​, പ്രോഗ്രാം കോ ഒാർഡിനേറ്റർ ബബിലേഷ്​, ഒാർഗനൈസർ ഷിബീഷ്​ എന്നിവർ സംബന്​ധിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.