???? ????????? ??????? ???????????? ????? ???????????????????

മലയാളിയായ കൂട്ടുകച്ചവടക്കാരൻ 47000 ദിനാർ കബളിപ്പിച്ച്​ കടന്നതായി ബഹ്​റൈൻ പൗര​െൻറ പരാതി

മനാമ: മലയാളിയായ കൂട്ടുകച്ചവടക്കാരൻ 47000 ദിനാർ (ഏകദേശം 85 ലക്ഷം ഇന്ത്യൻ രൂപ) കബളിപ്പിച്ച്​ മുങ്ങിയതായി ബഹ്​റൈൻ സ്വ ദേശി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഇൗസ ടൗണിലെ ഇലക്​ട്രിക്കൽ സ്ഥാപനത്തി​​െൻറ ഉടമയും ബഹ്​റൈൻ പൗരനുമായ യാസർ മ ുഹമ്മദ്​ ഖംബർ ആണ്​ പരാതിക്കാരൻ​. സ്ഥാപനത്തി​​െൻറ പാർട്​ണറും പ​ർചേസ്​ മാനേജരുമായ കോഴിക്കോട്​ മണിയൂർ പാലയാ ട്​നട സ്വദേശി സുനിലാബിനെതിരെ രേഖാമൂലം ​േപാലീസിലും കോടതിയിലും ഇതുസംബന്​ധിച്ച്​ പരാതി നൽകിയതായും അദ്ദേഹം അറ ിയിച്ചു. വരുംദിവസങ്ങളിൽ ഇന്ത്യൻ എംബസിയെയും ഇന്ത്യൻ ഗവൺമ​െൻറിനെയും ഇക്കാര്യങ്ങൾ അറിയിക്കും.

മലയാളി സാമൂഹി ക പ്രവർത്തകരും യാസിറി​​െൻറ സ്ഥാപനത്തിലെ ജീവനക്കാരനും വാർത്താസമ്മേളനത്തിൽ പ​െങ്കടുത്തു. ഇത്രയും വലിയൊരു തുക നഷ്​ടമായതോടെ ത​​െൻറ ബിസിനസ്​ മേഖല തകർച്ച നേരിടുകയാണെന്നും കടം തീർക്കാൻ കാർപോലും വിൽക്കേണ്ടി വന്ന അവസ്ഥയിലാണെന്നും യാസർ പറഞ്ഞു. മൂന്ന്​ വർഷത്തോളം കൂട്ടുകച്ചവടക്കാരൻ എന്ന നിലയിൽ പ്രവർത്തിക്കുകയും സ്ഥാപനം നല്ല രീതിയിൽ മുന്നോട്ട്​ പോയപ്പോൾ കടയുടെ നടത്തിപ്പ് ചുമതല സുനിലാബിന്​ കൈമാറുകയായിരുന്നു. എന്നാൽ വിവിധ വ്യാപാര സ്ഥാപനങ്ങളിൽനിന്ന്​ സാധനങ്ങൾ വാങ്ങുന്നതിന് യാസർ ഒപ്പിട്ട പോസ്​റ്റ്​ ഡേറ്റ്​ ചെക്ക്​ ആണ്​ നൽകിയിരുന്നത്​.

ഇത്​ ഒഴിവാക്കാൻ കമ്പനി ഡബ്ലിയു.എൽ.എൽ രജിസ്​ട്രേഷനിലേക്ക്​ മാറ്റണമെന്ന ആവശ്യം സാമ്പത്തിക ബുദ്ധിമുട്ട്​ ഉണ്ടെന്ന്​ പറഞ്ഞ്​ സുനിലാബ്​ നീട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും യാസിർ പറഞ്ഞു. അടുത്തിടെ ഒരു ചെക്ക്​ മടങ്ങിയതിനെ തുടർന്ന്​ താൻ ഒപ്പിട്ട്​ നൽകിയ എല്ലാ ചെക്കുകളും തിരികെ നൽകാൻ സുനിലാബിനോട്​ ആവശ്യപ്പെട്ടിരുന്നു. ഇത്​ ചെയ്യാതെ ഒരാഴ്​ചക്കുള്ളിൽ സുനിലാബ്​ നാട്ടിലേക്ക്​ പോയെന്നാണ്​ അറിയാൻ കഴിഞ്ഞത്​.

തുടർന്ന്​ സംശയം തോന്നി സ്ഥാപനത്തിൽ പരിശോധന നടത്തിയപ്പോഴാണ്, ചെക്കുകൾ നൽകി വിവിധ സ്ഥാപനങ്ങളിൽ നിന്നും 47000 ദിനാറിനുള്ള സാധനങ്ങൾ വാങ്ങി സുനിലാബ്​ കരിഞ്ചന്തയിൽ മറിച്ച്​ വിറ്റതായി വ്യക്തമായതത്രെ. സുനിലാബ്​ പോകുന്നതിന്​മുമ്പ്​ അടുത്ത കടയിൽനിന്ന്​ 5000 ദിനാറി​​െൻറ കേബിളുകൾ ചെക്ക്​ നൽകി വാങ്ങി മറിച്ചുവിറ്റതായും അറിയാൻ കഴിഞ്ഞു. ഷോപ്പിലെ സാധനങ്ങളിൽ വിലപിടിപ്പുള്ളയും ഒപ്പം സി.സി ടി.വിയുടെ റിക്കോർഡർ ഉൾപ്പെടെയുള്ളവയും കൊണ്ടുപോയതായും യാസിർ ആരോപിച്ചു. സുനിലാബ്​ മുങ്ങിയതോടെ ഇയാളെ യാസിറിന്​ പരിചയപ്പെടുത്തിക്കൊടുത്ത കോഴിക്കോട്​ സ്വദേശിയായ പ്രവാസി ഉൾപ്പെ​െട വിഷമവൃത്തത്തിലാണ്​. നാട്ടിൽനിന്നും സുനിലാബ്​ മറ്റൊരു ഗൾഫ്​ രാജ്യത്തിലേക്ക്​ പോയതായും സൂചന ഉണ്ടെന്നും വാർത്താസമ്മേളനത്തിൽ പ​െങ്കടുത്തവർ പറഞ്ഞു. വാർത്താസ​േമ്മളനത്തിൽ ഇന്ത്യൻ കമ്മ്യൂണിറ്റി ചാരിറ്റി ഫണ്ട്​ (​െഎ.സി.ആർ.എഫ്​) അംഗം ചെമ്പൻ ജമാൽ, നൂറുദ്ദീൻ ഖാദർ, അഷ്​റഫ്​ എന്നിവരും പ​െങ്കട​​ുത്തു.

അതേസമയം ബഹ്​റൈൻ സ്വദേശിയുടെ പരാതി അടിസ്ഥാന രഹിതമാണെന്ന്​ സുനിലാബി​​െൻറ നാട്ടിലെ അടുത്ത ബന്​ധു ‘മാധ്യമം’ വടകര ലേഖകനോട്​ ​േഫാണിൽ പറഞ്ഞു. ഒരുമാസം മുമ്പാണ്​ ബഹ്​റൈനിൽനിന്ന്​ സുനിലാബ്​ നാട്ടിൽ വന്നതെന്നും അദ്ദേഹം ഇപ്പോൾ തൊഴിൽ നേടി മറ്റൊരു സ്ഥലത്താണെന്നും ബന്​ധു പറഞ്ഞു. സുനിലാബ്​ ബഹ്​റൈനിൽ നേരിട്ട്​ യാതൊരു തരത്തിലുള്ള ​സാമ്പത്തിക ഇടപാടുകളോ ബാധ്യതകളോ നടത്തിയിട്ടില്ലെന്നും പാർട്​ണർ എന്ന നിലയിൽ പ്രവർത്തിക്കുകയായിരുന്നു എന്നതാണ്​ തങ്ങൾക്കറിയാവുന്ന വിവരം എന്നും ബന്​ധു കൂട്ടിച്ചേർത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.