????????? ??????????? ????????????????????????? ?????????? ???????????????? ????????????? ???????????????? ???

സല്‍മാനിയ ആശുപത്രിയിൽ രണ്ട്​ വൃക്കമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി

മനാമ: സല്‍മാനിയ ആശുപത്രിയിൽ ഈ വര്‍ഷം നിരവധി വൃക്കമാറ്റശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഡേ ാക്ടർമാരുടെ സംഘം അറിയിച്ചു. കഴിഞ്ഞ രണ്ട്​ ദിവസങ്ങളിലായി രണ്ട് വൃക്കമാറ്റ ശസ്ത്രക്രിയ തുടര്‍ച്ചയായി നടത്തിയി രുന്നു. ജോര്‍ദാനില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സഹായത്തോടെയായിരുന്നു ശസ്ത്രക്രിയകള്‍. വൃക്കമാറ്റ ശസ്ത്രക് രിയ വിജയകരമായി ചെയ്യുന്ന ആശുപത്രികളുടെ ഗണത്തിലേക്ക് സല്‍മാനിയ ആശുപത്രി ഇതോടെ അന്താരാഷ്​ട്ര തലത്തില്‍ ഉയര്‍ത്തപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ രണ്ട് ശസ്ത്രക്രിയകളിലും ദാതാക്കള്‍ ബന്ധുക്കള്‍ തന്നെയായിരുന്നു.

ബഹ്റൈനിലെ ആരോഗ്യ സേവന മേഖലയില്‍ വലിയ നേട്ടമായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്. വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചു പോയ ധാരാളം രോഗികള്‍ക്ക് ഇത് ആശ്വാസം നല്‍കുന്ന ഒന്നാണ്. വൃക്കദാനം ചെയ്യുന്നതിനുള്ള ബോധവല്‍ക്കരണം ശക്തമാകേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.

പലരും മടി കൊണ്ടോ തെറ്റിദ്ധാരണ കൊണ്ടോ ദാനം ചെയ്യാന്‍ മടി കാണിക്കുന്നുണ്ട്. ബന്ധു ജനങ്ങള്‍ വൃക്ക ദാനം ചെയ്യാന്‍ സന്നദ്ധമായാല്‍ ജീവിതത്തില്‍ നിരാശരായ ഒരു പാട് പേര്‍ക്ക് പ്രതീക്ഷ നല്‍കാനാകുമെന്നും നെഫ്രോളജി ഡിപ്പാര്‍ട്ട്മെന്‍റ് തലവന്‍ ഡോ. അലി അല്‍ അറാദിയും ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. റാണി അല്‍ ആഗയും വ്യക്തമാക്കി.

ഇത്തരമൊരു നേട്ടത്തിന് പിന്നില്‍ ആരോഗ്യ മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹ്, അണ്ടര്‍ സെക്രട്ടറി ഡോ. വലീദ് അല്‍ മാനിഅ്, അസി. അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് അമീന്‍ അല്‍ അവദി, സല്‍മാനിയ ആശുപത്രി ചീഫ് ഫിസിഷ്യന്‍ ഡോ. നബല്‍ അല്‍ അഷീരി തുടങ്ങിയവരുടെ പിന്തുണയും പ്രോല്‍സാഹനവും കരുത്ത് പകര്‍ന്നതായും അവര്‍ ചൂണ്ടിക്കാട്ടി. ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പായി എട്ട് ശസ്ത്രക്രിയകള്‍ കൂടി നടത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.